QatarUncategorized

ഫാമിലി വിസിറ്റ് വീസ: അപേക്ഷ മുതൽ ക്വാറന്റീൻ വരെ. ഖത്തറിലെത്തിയ രണ്ട് വനിതകളുടെ സമഗ്രമായ യാത്രാനുഭവം വൈറൽ

ദോഹ: ഫാമിലി വിസിറ്റ് വീസയിൽ ഖത്തറിൽ ആദ്യമായെത്തുന്നവർക്കും മാറിയ ട്രാവൽ പോളിസികൾക്കിടയിൽ ഖത്തറിലെത്തുന്നവർക്കും ആശങ്കകളും സംശയങ്ങളും നിരവധിയാണ്. അപേക്ഷകൾ അപ്പ്രൂവൽ ആകാതെ വൈകുന്നത് മുതൽ, ഇഹ്തിറാസ് നിബന്ധനകളും ക്വാറന്റീൻ ഷെയറിംഗും വരെ നീളുന്നതാണ് ഈ ആശങ്കകൾ. 

ഫാമിലി വിസിറ്റ് വീസയിൽ ഈയിടെ ഖത്തറിലെത്തി നിലവിൽ ക്വാറന്റീനിലുള്ള രണ്ട് വനിതകൾ തങ്ങളുടെ സമഗ്രമായ യാത്രാനുഭവം ദീർഘമായ കുറിപ്പ് രൂപത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഖത്തറിലെ മലയാളികളുടെ ഏറ്റവും വലിയ ഓണ്ലൈൻ കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ. കോഴിക്കോടും കൊച്ചിയിൽ നിന്നുമായി ഖത്തറിലേക്ക് പുറപ്പെട്ട് ക്വാറന്റീൻ ഷെയർ ചെയ്യാൻ തീരുമാനിച്ച റംസിയ, മിർസാന എന്നീ വ്യക്തികളുടെ പേരിലാണ് കുറിപ്പ്.

ഫാമിലി വിസിറ്റ് വീസയിൽ എത്തിയ ഇരുവരും വിസയ്ക്കുള്ള അപേക്ഷ മുതൽ നേരിട്ട നടപടിക്രമങ്ങളും പ്രതിസന്ധികളും സമഗ്രമായി പ്രതിപാദിക്കുന്നതാണ് കുറിപ്പ്. വിസിറ്റ് വിസ അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ, ഇൻഷുറൻസ് രജിസ്‌ട്രേഷൻ, ക്വാറന്റീൻ ബുക്കിംഗ്, റൂം ഷെയർ ചെയ്യാൻ തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഖത്തറിലെത്തുന്നതിന് മുൻപുള്ള ഇഹ്തിറാസ് പോർട്ടൽ പ്രീ-രജിസ്‌ട്രേഷൻ, എത്തിയതിന് ശേഷമുള്ള ഇഹ്തിറാസ് ആപ്പ് രജിസ്‌ട്രേഷൻ, പിസിആർ ടെസ്റ്റും മറ്റു നടപടിക്രമങ്ങളും, എയർപോർട്ട് മുതൽ ഹോട്ടലിൽ എത്തുംവരെ നീളുന്ന നടപടികൾ എല്ലാം തന്നെ ഇരുവരും ഘട്ടം ഘട്ടമായി വിശദീകരിക്കുന്നു. ഖത്തറിലെത്തുന്ന മിക്കവർക്കും നേരിടേണ്ടി വരുന്ന അനുഭവങ്ങൾ തന്നെയാകെയാൽ, അതിവേഗം വൈറലായ കുറിപ്പ്, കൂടുതൽ പേർക്ക് ആശങ്കകൾ ദുരീകരിക്കാൻ  പര്യാപ്തമാകും. 

പോസ്റ്റിന്റെ പൂർണ്ണരൂപം:

“ഞങ്ങളുടെ പേര് Ramsiya and Mirsana. ഞങ്ങൾ രണ്ടുപേരും august 24th tuesday, Family visit വിസയില്‍ ഖത്തറിൽ വന്നെത്തി. ഇപ്പോൾ quarantinel ആണ്. ഞങ്ങൾക്ക് കുട്ടികളില്ല.

Qatar Malayalees പോലുള്ള ഗ്രൂപ്പുകളിൽ നിന്നും ഞങ്ങൾക്ക് ഒരുപാട് വിവരങ്ങളും സഹായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി. ഞങ്ങൾ ഇവിടെ എത്തിച്ചേരാൻ എടുത്ത എല്ലാ വിവരങ്ങളും താഴെ കൊടുക്കുന്നു. ഇനി വരുന്നവർക്ക് ഉപയോഗപ്രദമാകും എന്ന് കരുതുന്നു.

I. ഞങ്ങളിൽ ഒരാൾ കൊച്ചിയിൽ നിന്നും Indigo flight ലും ഒരാൾ കോഴിക്കോട് നിന്ന് Air India Express ലും ആണ് വന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ വരുന്നത് ഒരേ ദിവസം ആയാല്‍ മതി. അതുപോലെ തന്നെ Quarantine ബുക്ക് ചെയ്യുമ്പോൾ ഒന്നിച്ചു തന്നെ ബുക്ക് ചെയ്യുക. ഒരേ ഫ്ലൈറ്റ് തന്നെ വേണമെന്നില്ല. ഒരാളെത്തി മൂന്ന് മണിക്കൂർ കഴിഞ്ഞാണ് അടുത്തയാൾ എത്തിയത്. Discover ഖത്തറിൽ ഒരാൾ  എവിടെ എന്ന് ചോദിക്കുമ്പോൾ She is coming or She is waiting എന്നു പറഞ്ഞാൽ മതി. ചിലപ്പോൾ relative ആണോ എന്ന് ചോദിക്കുകയാണെങ്കിൽ cousin ആണെന്ന് പറഞ്ഞാൽ മതി. രണ്ട് എയർപോർട്ടിലും  ഇത് സംബന്ധിച്ച് ഒരു കുഴപ്പവും ഉണ്ടായില്ല. ആദ്യത്തെ ആൾ discover ഖത്തറിൽ ചെന്നപ്പോൾ തന്നെ taxiയിൽ കയറ്റി റൂമിൽ എത്തിച്ചു. അടുത്ത ആൾ വന്നപ്പോഴും അങ്ങനെതന്നെ. അല്ലാതെ ഒരാൾ ഒരാളെ വെയിറ്റ് ചെയ്യേണ്ടതില്ല .പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഒരേ ദിവസം തന്നെ ആവണം എന്നുള്ളതാണ്.

II. *Family Visit visa കിട്ടാന്‍ ഞങ്ങൾ സമര്‍പിച്ച Documents*

1. Wife passport ( 2 sided photo)

2. Attested marriage Certificate (2 sided Photo)

3. Up and down ticket (ഞങ്ങൾ എടുത്തത് original ടിക്കറ്റ് ആയിരുന്നു Dummy എടുത്തവർക്കും കിട്ടുന്നുണ്ട് . Return ticket within one month ആണ് എടുത്തത്.)

4. Travel Insurance.(ഞങ്ങളിൽ ഒരാൾ One month നും ഒരാൾ 6 months നുമാണു Insurance എടുത്തത്. ഏതായാലും കുഴപ്പമില്ല Return ticket date വരെ എങ്കിലും validity ഉണ്ടായിരിക്കണം. അതുപോലെതന്നെ Extend ചെയ്യാൻ പറ്റുന്നതും ആയിരിക്കണം. സ്വന്തമായി ഇൻഷൂറൻസ് എടുക്കാൻ Policybazaar വഴി പറ്റുന്നതാണ്. ഞാൻ അങ്ങനെ ആണ് എടുത്തത്. അങ്ങനെ ആവുമ്പോൾ ചെലവുകുറഞ്ഞ രീതിയിൽ നമുക്ക് ഇൻഷുറൻസ് എടുക്കാൻ പറ്റും. എങ്ങനെ ഇൻഷുറൻസ് online ആയിട്ട് എടുക്കാം എന്നതിനുള്ള ഒരു വീഡിയോ ഞാൻ comment ബോക്സിൽ കൊടുക്കാം.

5. husband ന്റെ  മറ്റുവിവരങ്ങൾ already Metrash ഇൽ  ഉണ്ടായിരിക്കും. ശ്രദ്ധിക്കേണ്ടത് minimum 5000 റിയാൽ salary ഉണ്ടായിരിക്കണം.

ഇതെല്ലാം upload ചെയ്ത്  one week കഴിഞ്ഞിട്ടും Under Processing ആയിരുന്നു. അപ്പോൾ Husband Gharaffayil നേരിട്ട് പോയിട്ടാണ് വിസ നമ്പർ കിട്ടിയത്. ശ്രദ്ധിക്കുക വിസ നമ്പർ Metrash app ഇൽ കാണിക്കില്ല. Direct Moi  sile ൽ പോയി, visa inquiry and printing option ൽ Passport Number കൊടുത്താൽ ആണ് visa number കാണിക്കുക. 

Visa number കിട്ടാത്ത ആളുകൾക്ക് ഇങ്ങനെ ചെയ്യുമ്പോൾ ഇതിനു മുന്നേ വന്ന expire ആയ Visa ആയിരിക്കും കാണിക്കുക. 

Visa Number കിട്ടി മൂന്നു മണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾക്ക് visa ready to print ആയി. Gharaffa യിൽ ചെന്ന് Token കിട്ടിയ ശേഷം അവർ നിങ്ങളുടെ QID വാങ്ങി നോക്കിയാൽ തന്നെ നിങ്ങൾക്ക് visa number കിട്ടും.

III. Visa apporove ആയ നിമിഷം തന്നെ ഞങ്ങൾ ഹോട്ടൽ ബുക്ക് ചെയ്തു. ഒരുമിച്ച് തന്നെ book ചെയ്യണം. ഒരാൾ ചെയ്തു കഴിഞ്ഞു ഒരാളെ add ചെയ്യാൻ പറ്റില്ല എന്ന കാര്യം ശ്രദ്ധിക്കുക.

IV. അടുത്ത ഘട്ടം RT PCR test ആണ്. കഴിയുന്നതും Test കഴിയുന്ന വരെ പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കുക. അതുപോലെതന്നെ 72 hours start ചെയ്താൽ ഉടൻ തന്നെ (ഒരു 4,5 hrs കഴിഞിട്ട്) test എടുക്കുക. ICMR approved labil നിന്നുതന്നെ എടുക്കേണ്ടതാണ്.

RTPCR മാക്സിമം നേരത്തെ എടുക്കുമ്പോൾ EHTERAZ apply ചെയ്യാനും approval കിട്ടാനും ഒരുപാട് സമയം ലഭിക്കും. Tension free ആവാം. ഞങ്ങളില്‍ ഒരാളുടെ example പറയാം. എന്റെ flight 24th August Tuesday 11:20 am നായിരുന്നു. Arrival time 12:55pm (Qatar time). അതായത് Indian Time 24th August Tuesday 3:25pm ആണ്. 72 hrs Calculate ചെയ്യെണ്ടത് Qatar ഇൽ arrive ചെയ്യുന്ന time തൊട്ട് back ലോട്ട് 72 hrs ആണ് നോകെണ്ടത്. 

എന്റെ case ഇൽ Tuesday evening 3:25pm തൊട്ട് back ലോട്ട് 72 hrs പറയുമ്പോൾ, ശനിയാഴ്ച ഉച്ചയ്ക്ക് 3 :25 നു എൻറെ 72 മണിക്കൂർ start  ചെയ്തു. So ശനിയാഴ്ച രാത്രി 9 മണി കഴിഞ്ഞപ്പോൾ ഞാൻ പോയി RTPCR ടെസ്റ്റിന് കൊടുത്തു. Within 24 hours result കിട്ടും എന്നാണ് അവർ പറയുക. ഗൾഫിലേക്ക് പോകേണ്ടതാണ് എന്ന് പ്രത്യേകം പറഞ്ഞാൽ maximum നേരത്തെ result തരും. എനിക്ക് ഞായറാഴ്ച 3 മണി ആയപ്പോഴേക്കും result കിട്ടി. 

അപ്പോൾ തന്നെ ഞാൻ ehtheraz അപ്ലൈ ചെയ്തു. 10 മിനിറ്റ് കൊണ്ട് Approval കിട്ടി Ehtheraz apply ചെയ്യാൻ RTPCR result കിട്ടി നമ്മുടെ Departure time ന്റെ 12 hrs മുന്നെ വരെ സമയം ഉണ്ടായിരിക്കും. എന്റെ case ഇൽ Monday രാത്രി 11:20 നു മുന്നെ ആയിട്ടു approval കിട്ടണമായിരുന്നു. എനിക്ക് sunday evening തന്നെ കിട്ടി.

V.*Ehtheraz നു apply ചെയ്യാൻ ആവശ്യമായ documents.*

  a)Passenger passport 

  b) vaccinated Certificates ( Central Govt ന്റെ  മതി. Final dose ന്റെ മതി. രണ്ടും കൂടെ add ചെയ്താലും കുഴപമില്ല.

  c) RTPCR Negative result

  d) Hotel Quarantine Booking

ഇതെല്ലാം തന്നെ രണ്ട് MB യിൽ താഴെയുള്ള Size ൽ ആയിരിക്കണം. Better Scan ചെയ്ത് pdf ആയിരിക്കും. നല്ല ക്ലിയർ ഉണ്ടായിരിക്കണം.

VI. ഇതെല്ലാം കിട്ടിയാൽ പിന്നെ ഒന്നും പേടിക്കാൻ ഇല്ല. സാധാരണപോലെ മൂന്ന് മണിക്കൂർ മുന്നേ എയർപോർട്ടിൽ എത്തിയാൽ മതി.

*എയർപോർട്ടിൽ കാണിക്കാൻ ആവശ്യമായ Documents .*

1. Passport 

2. Up and down ticket

3. RTPCR Negative result

4. Ehtheraz approval 

5. 2 dose vaccination Certificate 

6. Visa

7. Quarantine booking details 

8. Travel Insurance 

9. Husband QID copy

ഇത്രയും Documents ഉണ്ടെങ്കിൽ നാട്ടിലെ എയർപോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാവില്ല. ഖത്തർ എയർ പോർട്ടിൽ ആകെ ചോദിക്കുന്നത് Quarantine Bookingum  എമിഗ്രേഷനിൽ പാസ്പോർട്ടും മാത്രമാണ്. ഖത്തർ എയർ പോർട്ടിൽ കാര്യങ്ങൾ കുറച്ചുകൂടി smooth ആണ്.

VII) Ehtheraz application.

Ehtheraz approval and Ehtheraz application (ehtheraz app) തമ്മിൽ Confusion ആകരുത്. രണ്ടും രണ്ടാണ്. വരുന്നവർ പറ്റുമെങ്കിൽ നാട്ടിലെ എയർപോർട്ടിൽ നിന്ന് തന്നെ ഖത്തർ sim card വാങ്ങിക്കണം. Free Sim കിട്ടും. Recharge Coupon കൂടെ വാങ്ങിക്കുക. അതുപോലെ നാട്ടിൽനിന്നു തന്നെ Ehtheraz app install ചെയ്തു വരിക. ഖത്തറിൽ Land ചെയ്തതും sim Active ആക്കിയ ശേഷം എയർപോർട്ട്  Wifi ഉപയോഗിച്ചോ മൊബൈൽ ഡാറ്റ ഉപയോഗിച്ചോ Ehtherazil രജിസ്റ്റർ ചെയ്യുക. Register ചെയ്യുമ്പൊള്‍ QID ചോദിക്കും. QID ഇല്ലാതെ ആണല്ലോ നമ്മൾ വരുന്നത്, So QID മാറ്റാൻ Option ഉണ്ടാവും അവിടെ വിസാ നമ്പർ Option എടുത്ത് വിസാ നമ്പർ കൊടുക്കുക. New sim number കൂടി അടിച്ചാൽ നമുക്ക് Ehtheraz അപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാൻ കഴിയും. Green Colour ഇൽ Yellow vaccination Border ആയിട്ട് QR code കാണിക്കും. അത് ചിലപ്പോൾ എയർപോർട്ടിൽ കാണിക്കാൻ പറയും.

ഇത്രയും ആണ് ഞങ്ങൾ വന്നപ്പോൾ ചെയ്തത്. അതുകൂടാതെ ഞങ്ങളിൽ ഒരാൾക്ക് കോഴിക്കോട് എയർപോർട്ടിൽ ചെക്കിംഗ് സമയത്ത് ഫാമിലി വിസിറ്റ് സ്റ്റാർട്ട് ചെയ്തിട്ടില്ല. പോകാൻ പറ്റില്ല എന്ന് പറഞ്ഞ് മാറി നിൽക്കാൻ പറഞ്ഞിരുന്നു. അപ്പോൾ Ehtheraz approval ഉം വാക്സിനേഷൻ സർട്ടിഫിക്കറ്റും Quarnatine ബുക്കിംഗും എല്ലാം ഉണ്ടല്ലൊ പറഞ്ഞു തർക്കിച്ചപ്പോള്‍ ആരൊടൊക്കെയൊ അന്വേഷിച്ചിട്ട് Last okay പറഞ്ഞു. അത് പോലെ ഞങ്ങളോട് ഒരുപാട് പേര് ചോദിച്ചു ഒരു കാര്യമായിരുന്നു കൂടെ വിസിറ്റ് വിസയിൽ കുട്ടികൾ ഉള്ള ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ഞങ്ങളുടെ കൂടെ അങ്ങനെ ആരെയും കണ്ടില്ല. കൂടെ ഉണ്ടായിരുന്ന ഫാമിലി എല്ലാംതന്നെ RP ഉള്ളവർ ആയിരുന്നു.

ഇത്രയും Detail ആയിട്ട് എഴുതിയത് എല്ലാവരുടെയും കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയിട്ടാണ്. എല്ലാവർക്കും Useful ആയി കരുതുന്നു.എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button