Qatar

ഖത്തർ ഇസ്‌ലാഹി സെൻ്റർ ബിൻ ഉംറാൻ യൂനിറ്റ് സെക്രട്ടറി അൻവസ് നെബുവിന് യാത്രയപ്പ് നൽകി

പത്ത് വർഷത്തെ ഖത്തർ പ്രവാസത്തിന് വിരാമമിട്ട് ജോലി മാറ്റം നേടി സഊദി അറേബ്യയിലേക്ക് യാത്രയാകുന്ന ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ ബിൻ ഉംറാൻ യൂനിറ്റ് സെക്രട്ടറി അൻവസ് നെബുവിന് യാത്രയപ്പ് നൽകി.

സലത്ത ജദീദ് ക്യു.കെ.ഐ.സി ഹാളിൽ ബിൻ ഉംറാൻ യൂണിറ്റും ക്രിയേറ്റിവിറ്റി വിങും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ക്യു .കെ ഐ.സി പ്രസിഡൻ്റ് കെ.ടി. ഫൈസൽ സലഫി അൻവസിന് ഉപഹാരം സമർപ്പിച്ചു.

ക്രിയേറ്റിവിറ്റി വിംഗ് നടത്തിയ സ്പോർട്സ് ഫെസ്റ്റ് അടക്കമുള്ള വിവിധ പരിപാടികളുടെ നടത്തിപ്പിൽ അൻവസിൻ്റെ നേതൃപരമായ പങ്കിനെ പരിപാടിയിൽ യോഗം നന്ദിയോടെ സ്മരിച്ചു.

ക്യു.കെ.ഐ.സി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷഹാൻ വി.കെ , സെലു അബൂബക്കർ, ഖാലിദ് കട്ടുപ്പാറ, അബ്ദുൽ ഹക്കീം പിലാത്തറ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഫൈസൽ സലഫി എടത്തനാട്ടുകര, മുഹമ്മദ് ഫെബിൽ, ഇസ്മാഇൽ നന്തി, ശംസീർ സി.പി,അൻവർഷ, ഷമീർ, അസൈനാർ, അബ്ദുൽ നാസർ, ഷബീർ എന്നിവർ പങ്കെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Back to top button