യുണീഖ് മെഡിസ്പോർട് 2024 ന് ഔദ്യോഗിക തുടക്കം
ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ UNIQ, ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണൽസിനു വേണ്ടി സംഘടിപ്പിക്കുന്ന സ്പോർട്സ് ഇവന്റ് ‘UNIQ MediSport-2024’ ന്റെ ഔദ്യോദിക ലോഗോയും, പോസ്റ്ററും പ്രകാശനം ചെയ്തു.
ജൂലൈ 30 ചൊവ്വാഴ്ച ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ വെച്ച് യൂണീഖ് പ്രസിഡന്റ് ലുത്ഫി കലംബന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐ ബി പി സി പ്രസിഡന്റ് ജാഫർ സാദിക്ക് ലോഗോ പ്രകാശനവും, ഐ സ് സി പ്രസിഡന്റ് ഇ പി അബ്ദുൽറഹ്മാൻ ബാഡ്മിന്റൺ പോസ്റ്റർ ന്യു വിഷൻ ബാഡ്മിന്റൺ അക്കാദമി സി.ഇ. ഒ ശ്രീമതി ബേനസീർ മനോജിന് കൈമാറിക്കൊണ്ട് നിർഹവിച്ചു.
ഇത് ആദ്യമായാണ് ഖത്തറിൽ ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണൽസിനു വേണ്ടി മാത്രമായി ഒരു സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കപ്പെടുന്നത്, വിവിധ ഘട്ടങ്ങളിലായി ബാഡ്മിന്റൺ, ഫുട്ബോൾ, ക്രിക്കറ്റ്, അതിലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾ നടക്കും.
ആദ്യ ഘട്ടമായ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 06 വെള്ളിയാഴ്ച ന്യൂ വിഷൻ ബാഡ്മിന്റൺ അക്കാദമിയുടെ സഹകരണത്തോടെ ആൽഫ ക്യാമ്പ്രിഡ്ജ് സ്കൂളിലും ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ മാസവും ഫുട്ബോളും അത്ലറ്റിക്സും പിന്നീടും നടക്കുമെന്ന് UNIQ സ്പോർട്സ് വിംഗ് തലവൻ സലാഹ് പട്ടാണി അറിയിച്ചു.
ആരോഗ്യ സംരക്ഷണത്തിൽ ശാരീരിക വ്യായാമങ്ങളുടെയും വിനോദത്തിന്റെയും പ്രസക്തി ആരോഗ്യപ്രവർത്തകർക്കിടയിൽ പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിനു അത്തരം സന്ദേശങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെഡിസ്പോർട് ന് തുടക്കം കുറിക്കുന്നത്.
ഖത്തറിലെ വിവിധ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളായ ഡോക്ടർ മക്തും അസിസ് (ഇന്ത്യൻ ഡോക്ടെഴ്സ് ക്ലബ് ), ഡോക്ടർ ഷഫീഖ് താപ്പി, ഷീന (ഇന്ത്യൻ ഫിസിയോ തെറാപ്പി അസോസിയേഷൻ ), അക്ബർ (ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ, കോച്ച് മനോജ് (ഡയറക്ടർ ൻ.വി.ബി.സ്) ബിജോയ് (നഴ്സസ് അസോസിയേഷൻ ) തുടങ്ങിയവർ പങ്കെടുത്തു.
MediSport24 ഖത്തറിലെ ആരോഗ്യ പ്രവർത്തകർക്ക് പുതിയ അനുഭവമാകുമെന്നും,ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനങ്ങൾക്കും, ഐക്യത്തിനും ഇത്തരം പരിപാടികൾ പ്രചോദനമാകുമെന്നും വിവിധ സംഘടന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5