Qatar

അവധിക്കാലം രസകരമാക്കാൻ ഇന്റർനാഷണൽ സർക്കസ്, അൽ വഖ്‌റ ഓൾഡ് സൂക്കിൽ ‘ബിയോണ്ട് റിയാലിറ്റി’ ആരംഭിച്ചു

ഈ അവധിക്കാലം ആഘോഷമാക്കുന്നതിനു ഇന്റർനാഷണൽ സർക്കസായ ‘ബിയോണ്ട് റിയാലിറ്റി’ അൽ വഖ്‌റ ഓൾഡ് സൂക്കിൽ ആരംഭിച്ചു. വർഷാവസാനത്തിൽ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വിനോദപരിപാടികൾ ആസ്വദിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു..

സർക്കസ് 2025 ജനുവരി 2 വരെയുണ്ടാകും, എല്ലാ ദിവസവും വൈകുന്നേരം 5:00 നും 7:30 നും രണ്ട് ഷോകളാണ് സർക്കസിലുണ്ടാവുക. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ആസ്വദിക്കാൻ കഴിയും.

ബ്രോൺസ് – 50 ഖത്തർ റിയാൽ, സിൽവർ – നൂറു ഖത്തർ റിയാൽ, ഗോൾഡ് – 200 ഖത്തർ റിയാൽ, വിഐപി – 300 ഖത്തർ റിയാൽ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്:

വിർജിൻ മെഗാസ്റ്റോർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button