Qatar

ഞായറാഴ്ച മുതൽ ദോഹ മെട്രോയ്ക്ക് ഒരു മെട്രോലിങ്ക് സർവീസ് കൂടി

ദോഹ മെട്രോയുടെ ശൃംഖലയിലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് കൂടി കൂട്ടിച്ചേർത്തു. പുതിയ M138 മെട്രോലിങ്ക് സേവനം 2023 നവംബർ 19 ഞായറാഴ്ച മുതലാണ് ആരംഭിക്കുക. ദോഹ മെട്രോ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഷീറബ് മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ റൂട്ട് ആരംഭിക്കും. സൂഖ് വാഖിഫ്, കോർണിഷ്, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിൽ സർവീസ് കവർ ചെയ്യും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button