WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ലോകകപ്പ് സുരക്ഷ മുന്നൊരുക്കം ഉറപ്പുവരുത്താൻ ‘വതൻ’ അഭ്യാസം നാളെ മുതൽ

2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ സുരക്ഷാ സമിതി ചെയർമാനുമായ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ 3 ദിവസത്തെ ‘വതൻ’ സംയുക്ത അഭ്യാസം നവംബർ 15 നാളെ ആരംഭിക്കും. 

13 സഹോദര സൗഹൃദ രാജ്യങ്ങൾക്കൊപ്പം രാജ്യത്തെ എല്ലാ സൈനിക, സിവിൽ, ഓർഗനൈസേഷണൽ, സർവീസ് അതോറിറ്റികളുടെയും പങ്കാളിത്തത്തോടെയാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.  ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റായ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധത ഉറപ്പാക്കുന്നതിനായാണ് അഭ്യാസം.

ശനിയാഴ്ച ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ അധികാരികൾ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  അഭ്യാസത്തിന്റെ കമാൻഡർ ലെഫ്റ്റനന്റ് കേണൽ മുബാറക് ഷെരീദ അൽ കാബിയും 2022 ഫിഫ ലോകകപ്പ് ഖത്തറിനായുള്ള ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജാസിം അബ്ദുൽ അസീസ് അൽ ജാസിമും പത്രസമ്മേളനത്തിൽ സംസാരിച്ചു.

ബന്ധപ്പെട്ട അധികാരികളുടെ പതിവ് ജോലികളും ലോകകപ്പ് വേളയിൽ അവർക്ക് നൽകിയ അധിക ചുമതലകളും നിർവഹിക്കുമ്പോൾ അവരുടെ പങ്കാളിത്തം കാര്യക്ഷമമാക്കാനും അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണത്തിന്റെ വേഗത മനസ്സിലാക്കാനും ഈ അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതായി ലെഫ്റ്റനന്റ് കേണൽ അൽ-കഅബി പറഞ്ഞു. 

കമാൻഡ് ആൻഡ് കൺട്രോൾ മെക്കാനിസവും സൈനിക, സിവിൽ അധികാരികൾ തമ്മിലുള്ള സംയുക്ത സഹകരണവും അവരുടെ റോളുകളിലുള്ള ഏകോപനവും പഠിക്കാൻ അഭ്യാസം സഹായിക്കും.

ഖത്തർ ആതിഥേയത്വം വഹിക്കുന്ന പ്രധാന കായിക ഇനങ്ങളിൽ മികച്ച സുരക്ഷ സന്നദ്ധതയ്ക്കായുള്ള ശ്രമങ്ങളും സഹകരണങ്ങളും സംയോജിപ്പിക്കാനും അതിൽ പങ്കാളികളാകുന്ന സഹോദര-സൗഹൃദ സേനകളുമായുള്ള സഹകരണം വർധിപ്പിക്കാനും വതാൻ അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിന്റെ സാഹചര്യം കൃത്വിമമായി സൃഷ്ടിച്ച് ഓർഗനൈസേഷൻ സമയത്ത് സംഭവിക്കാനിടയുള്ള ചില സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നതിനുള്ള ഒരു കൂട്ടം ഫീൽഡ്, ഡെസ്ക് വ്യായാമങ്ങൾ ‘വതൻ’ അഭ്യാസത്തിൽ അനുകരിക്കുന്നു. സുരക്ഷ, സൈനിക, സംഘടനാ, സേവന വശങ്ങൾ സംയോജിപ്പിച്ച്, അതിന്റെ ആന്തരികമായും ബാഹ്യമായും പങ്കെടുക്കുന്ന അധികാരികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ സുരക്ഷാ അഭ്യാസമാണ് “വതൻ”.  

അഭ്യാസം സംഘടിപ്പിക്കുന്ന കാലയളവിൽ പൗരന്മാരുടെയും താമസക്കാരുടെയും ദൈനംദിന ജീവിതത്തിൽ യാതൊരു തടസ്സവും നേരിടേണ്ടി വരാത്ത രീതിയിലാണ് സംഘാടനമൊരുക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button