നവംബർ 14 ലോക പ്രമേഹ ദിനത്തിൽ ആകർഷകമായ പുതിയ ക്യാമ്പയിനിനാണ് ഫോക്കസ് മെഡിക്കൽ സെന്റർ തുടക്കം കുറിച്ചിരിക്കുന്നത്. ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, ലിവർ ഫങ്ക്ഷൻ, കിഡ്നി ഫങ്ക്ഷൻ തുടങ്ങി 9 ഇനം പരിശോധനകളടങ്ങുന്ന മെഡിക്കൽ സ്ക്രീനിങ്ങിലാണ് മെഡിക്കൽ സെന്റർ വലിയ ഇളവുകൾ പ്രഖ്യാപിച്ചത്.
എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ്, മെഡിക്കൽ സ്ക്രീനിംഗ് എന്നിങ്ങനെ രണ്ടു പാക്കേജിൽ ആണ് ഇളവുകൾ. 600 റിയാലിന്റെ എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ് 75 റിയാലിനും 315 ന്റെ ഹെൽത്ത് സ്ക്രീനിംഗ് പാക്കേജ് 49 റിയാലിനും പ്രത്യേക ഓഫറിലൂടെ ലഭ്യമാവും. ഇതിന് പുറമെ സൗജന്യ കണ്സൾട്ടേഷനും മെഡിക്കൽ സെന്റർ ഒരുക്കുന്നുണ്ട്.
ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും പ്രേമേഹം പോലെയുള്ള രോഗങ്ങളെ ചെറുത്ത് തോല്പിക്കുന്നതിനുമായണ് ഇത്തരം ഒരു ക്യാമ്പയിനുമായി മെഡിക്കൽ സെന്റർ രംഗത്തു വന്നിട്ടുള്ളത്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണ രീതിക്കും പുറമെ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് ഫോക്കസ് മെഡിക്കൽ സെന്റർ അധികൃതർ പറഞ്ഞു.
പരിമിത കാലത്തേക്കാണ് മെഡിക്കൽ സെന്റർ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി ☎️44289555, 🪀70494670 ബന്ധപ്പെടുക.