Qatar

ഖത്തറിൽ മലയാളി വിദ്യാർത്ഥി മരണപ്പെട്ടു

ദോഹ: ഖത്തറിൽ ഹൃദയഭേദക വാർത്തയായി മലയാളി ബാലന്റെ മരണം. തൃശ്ശൂർ സ്വദേശികളും ഖത്തർ പ്രവാസികളുമായ സതീഷ്-ഷീജ ദമ്പതികളുടെ ഏകമകൻ സുദേവ് സതീഷ് (8) ആണ് വെള്ളിയാഴ്ച മരണമടഞ്ഞത്. ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ മൂന്നാം തരം വിദ്യാർത്ഥിയാണ് സുദേവ്. പിതാവ് സതീഷ് ഖത്തർ ഡെസ്ക് കണ്ട്രോൾ കമ്പനിയിൽ ജീവനക്കാരനാണ്. മൃതദേഹം ഞായറാഴ്ച വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ എം.ഇ. എസ് സ്‌കൂൾ അധികൃതരും സഹപാഠികളും ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button