Hot NewsQatar

ഓൺ അറൈവൽ വിസയിൽ ഇന്ന് മുതൽ ഖത്തറിലേക്ക് വരാം; ഹയ്യ കാർഡ് പ്രവേശനം അവസാനിച്ചു

ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തറിലേക്കുള്ള പ്രവേശനം ഇന്ന് അവസാനിച്ച സാഹചര്യത്തിൽ, ഓൺ അറൈവൽ വിസ നടപടികൾ പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിൽ ഹയ്യ കാർഡിൽ ഖത്തറിൽ ഉള്ളവർക്ക് 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാൻ അനുമതിയുണ്ട്‌.

അതേസമയം, ഹയ്യ ഓർഗനൈസേഴ്‌സിനുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും സർക്കുലർ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് ഓൺ അറൈവൽ വിസയിൽ വരാൻ 6 മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട്, റിട്ടേണ് ടിക്കറ്റ്, ഖത്തറിൽ താമസിക്കുന്ന അത്രയും കാലത്തേക്ക് ഡിസ്കവർ ഖത്തർ വഴിയുള്ള ഹോട്ടൽ ബുക്കിംഗ്, 3 മാസത്തെ സ്റ്റേറ്റ്മെന്റോട് കൂടിയ ബാങ്ക് കാർഡ് എന്നിവ വേണം. ഡിസ്കവർ ഖത്തറിൽ ബുക്കിംഗ് തുറന്നിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button