Qatar
ഖത്തറിലേക്ക് 2500 കിലോയിലധികം നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു
ഹമദ് തുറമുഖത്തെയും സതേൺ തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർ മെറ്റൽ ബാറുകളുടെ കയറ്റുമതിക്കൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത പുകയില കണ്ടെടുത്തു.
ഏറ്റവും പുതിയ എക്‌സ്‌റേയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്റ്റീൽ ആംഗിൾ ബാറുകൾക്കിടയിലുള്ള പൊള്ളയായ ഭാഗത്തു നിറച്ച് പുകയില കടത്താനുള്ള ശ്രമം കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത വസ്‌തുക്കൾക്ക് മൊത്തം 2,575 കിലോഗ്രാം ഭാരമുണ്ടെന്ന് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.