WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഖത്തറിലേക്ക് വരുന്നവർ അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു നൽകൽ നിർബന്ധം.

ദോഹ: ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയമനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു നൽകണം. കോവിഡ്-19 സാഹചര്യത്തിൽ യാത്രാപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് സംബദ്ധിച്ചാണിത്. വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും ഇതിൽ പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. 

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (https://covid19.moph.gov.qa/EN/Documents/PDFs/Declaration-Acknowledgement-Undertaking-Form-V6-English-SG.pdf) നിന്ന് ഫോം ഡൗണ്ലോഡ് ചെയ്യാം. കൂടാതെ, ഇഹ്തിറാസ് പ്ലാറ്റ്ഫോം വെബ്‌സൈറ്റിലും (www.ehteraz.gov.qa) എയർലൈൻ ഓണ്ലൈൻ ബുക്കിംഗ് ഫോമിലും അക്നോളജ്‌മെന്റ് ഫോം ലഭ്യമാണ്. 

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് മാത്രമാണ് ഫോം നിർബന്ധമില്ലാത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button