QatarTechnology

ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യാൻ ഇനി പ്രാദേശിക സിം കാർഡ് ആവശ്യമില്ല

ഖത്തറിലേക്ക് വരുന്നവർക്ക് ഇഹ്തിറാസ്‌ ആപ്ലിക്കേഷൻ ഉപയോഗം നിർബന്ധമാണ്. ഖത്തറിന്റെ പുതിയ ട്രാവൽ നയം പ്രകാരം, ഇഹ്തിറാസ്‌ ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യാൻ ഇവിടുത്തെ പ്രാദേശിക സിം കാർഡ് ആവശ്യമില്ല. ഇന്റർനാഷണൽ സിം കാർഡ് നമ്പർ ഉപയോഗിച്ചും ഇഹ്തിറാസ് ഇനി പ്രവർത്തിപ്പിക്കാം. 

നേരത്തെ ഖത്തറിലെത്തുന്നവർക്ക് എയർപോർട്ടിൽ നിന്ന് പ്രത്യേകമായി പ്രാദേശിക സിം കാർഡ് വാങ്ങിയതിന് ശേഷം മാത്രമാണ് ഇഹ്തിറാസ് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യാൻ സാധിച്ചിരുന്നത്. പുതിയ മാറ്റം ഓണ്-അറൈവലിലും മറ്റും രാജ്യത്തെത്തുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button