അൽമുംതസ-അൽമീറ കൂട്ടായ്മയുടെ സ്നേഹ സംഗമം നടന്നു
ഖത്തറിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ അൽമുംതസ അൽമീറയിൽ ജോലി ചെയ്ത ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ കൂട്ടായ്മയുടെ സ്നേഹസംഗമവും സഹപ്രവർത്തകനായ കാവക്കുനി റസാക്ക് അനുസ്മരണവും മുതിർന്ന സഹപ്രവർത്തകരെ ആദരിക്കൽ ചടങ്ങും കണ്ണൂർ പയ്യാമ്പലം അറേബ്യൻ ബിച്ച് റിസോർട്ടിൽ വെച്ച് ബുധനാഴ്ച നടന്നു.
നൗഷാദ് പാപ്പിനിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അനുസ്മരണവും ആമുഖ പ്രഭാഷണവും റഫീഖ് അഴിയൂർ നടത്തി. മുത്തുണ്ണി അബദുറഹിമാൻ, വിജയകൃഷ്ണൻ, മൊയ്തീൻ പി ടി കൊടുവള്ളി, അബദുൽ റഷീദ് തളിപ്പറമ്പ് കെ.അബ്ദുൽഅസിസ്,അശോക് കുമാര്‍.വി.എ, മഹമൂദ് ടി.കെ, ടി.കെ. സുരേഷ് ഗുരുവായൂര്‍, എന്നിവർ ആശംസകൾ അർപ്പിച്ചു.
പി.ടി മൊയ്തു . മുത്തുണ്ണി അബ്ദുറഹിമാൻ.വിജയ കൃഷ്ണൻ. അഷറഫ് ചാവക്കാട്. അഷറഫ് വയപ്പുറം. എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. സികെ അബ്ദുള്ള സ്വാഗതവും അബ്ദുൽ അസിസ് നന്ദിയും പറഞ്ഞു.