Qatar

അവധിക്ക് നാട്ടിൽ പോയ ഖത്തർ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

വേനവലധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. എറണാകുളം കപ്പലണ്ടിമുക്ക് സ്വദേശി അഫ്താബ് അബ്ദുൽ ഹാദി (39) ആണ് മരിച്ചത്. ഖത്തർ ഫൗണ്ടേഷൻ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു അഫ്താബ്.

സൽമ സാലി മജീദാണ് ഭാര്യ. സൈനബ്, സഹ്റ,മറിയം എന്നിവർ മക്കളാണ്. അബ്ദുൽ ഹാദി ഹുസൈനും ഹസറ ഹാദിയുമാണ് മാതാപിതാക്കൾ. ഇരുവരും ദീർഘകാലം ഖത്തർ പ്രവാസികളായിരുന്നു. ഖബറടക്കം കപ്പലണ്ടി മുക്ക് പടിഞ്ഞാറെപ്പള്ളി മസ്ജിദുൽ മുജാഹിദീൻ ഖബർ സ്ഥാനിൽ നടന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button