HealthQatar

ക്യു വളണ്ടിയേഴ്‌സ് മെമ്പർഷിപ്പ് കാർഡും റിയാദ മെഡിക്കൽ സെന്റർ പ്രിവിലേജ് കാർഡും ദോഹയിൽ പ്രകാശനം ചെയ്തു

ഖത്തറിലെ സന്നദ്ധപ്രവർത്തക കൂട്ടായ്മയായ ക്യു വളണ്ടിയേഴ്‌സ് അംഗങ്ങൾക്കായി ഒരുക്കിയ മെമ്പർഷിപ്പ് കാർഡും റിയാദ മെഡിക്കൽ സെന്റർ പ്രിവിലേജ് കാർഡും റിയാദ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സന്നദ്ധപ്രവർത്തനങ്ങളുടെ ശക്തമായ വക്താവുമായ വർദ അൽ ജാബേരിയും, ക്യു വളണ്ടിയേഴ്‌സ് സ്ഥാപകനായ ജാസിഫ് വടക്കയിലും ചേർന്നാണ് മെമ്പർഷിപ്പ് കാർഡ് പ്രകാശനം നിർവഹിച്ചത്. തുടർന്ന്, റിയാദ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ മെഡിക്കൽ പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു.

ക്യു വളണ്ടിയേഴ്‌സ് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ട് റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അംഗങ്ങൾക്ക് സൗജന്യമായാണ് ഈ കാർഡുകൾ വിതരണം ചെയ്യുന്നത്.

മെഡിക്കൽ പ്രിവിലേജ് കാർഡ് കൈവശമുള്ള അംഗങ്ങൾക്ക് വർഷം മുഴുവൻ ഡോക്ടർ കൺസൾട്ടേഷൻ, ലബോറട്ടറി പരിശോധനകൾ, റേഡിയോളജി സേവനങ്ങൾ, മൈനർ പ്രോസീജറുകൾ, ഡെന്റൽ പ്രോസീജറുകൾ, ഒപ്റ്റിക്കൽ സേവനങ്ങൾ എന്നിവയ്ക്ക് 20 ശതമാനം വരെ പ്രത്യേക ഇളവ് ലഭിക്കും. കൂടാതെ, ഓരോ വർഷവും ഒരിക്കൽ ബ്ലഡ് ഷുഗർ, രക്തസമ്മർദ്ദം, മൂത്രപരിശോധന, യൂറിക് ആസിഡ്, SGOT, SGPT എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന പരിശോധനകൾ അടങ്ങിയ സൗജന്യ ഫുൾ മെഡിക്കൽ ഹെൽത്ത് സ്ക്രീനിംഗ് / ലൈഫ്‌സ്റ്റൈൽ മെഡിക്കൽ ചെക്കപ്പും അംഗങ്ങൾക്ക് ലഭ്യമാക്കും.

ചടങ്ങിൽ സംസാരിച്ച വർദ അൽ ജാബേരി, സമൂഹത്തിലെ സന്നദ്ധപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് ഇത്തരത്തിലുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു. ആരോഗ്യമുള്ള സമൂഹമാണ് ശക്തമായ സമൂഹമെന്നും, സമൂഹനന്മ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

റിയാദ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിന് പ്രതിരോധ ആരോഗ്യപരിചരണത്തിനും പതിവ് ആരോഗ്യ പരിശോധനകൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികളിലൂടെ ആളുകൾക്ക് ആരോഗ്യബോധം വളർത്താനും രോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും കഴിയുമെന്നും, ക്യു വളണ്ടിയേഴ്‌സുമായുള്ള ഈ സഹകരണം സമൂഹത്തിന് ഏറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യു വളണ്ടിയേഴ്‌സ് സ്ഥാപകനായ ജാസിഫ് വടക്കയിൽ ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്കും റിയാദ മെഡിക്കൽ സെന്ററിനും നന്ദി രേഖപ്പെടുത്തി. “Healthy Members, Stronger Community” എന്ന സന്ദേശം മുൻനിർത്തി സന്നദ്ധപ്രവർത്തകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന കൂടുതൽ പദ്ധതികൾ ഭാവിയിലും നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Back to top button