Qatarsports

എക്‌സ്‌പോ വേദിയിൽ വലിയ സ്‌ക്രീനിൽ കളി കാണാം; പ്രത്യേക ഫാൻ സോൺ തുറന്നു

ഖത്തർ അൽ ബിദ്ദ പാർക്കിൽ നടന്നു വരുന്ന ദോഹ ഇന്റർനാഷണൽ എക്‌സ്‌പോയിൽ ഏഷ്യൻ കപ്പ് സ്‌പെഷ്യൽ ഫാൻ സോണ് ഇന്ന് മുതൽ തുറക്കും. എക്‌സ്‌പോയിലെ കൾച്ചറൽ സോണിനുള്ളിലെ ഒരു സമർപ്പിത ഇടമായ എക്‌സ്‌പോ ഫാൻ സോണിൽ ഏഷ്യൻ കപ്പ് മാച്ചുകളുടെ വലിയ സ്ക്രീനിലുള്ള പ്രദർശനവും ഒപ്പം അനുബന്ധ പരിപാടികളും നടക്കും.

ഫാൻ സോൺ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും. സന്ദർശകർക്ക് വലിയ സ്‌ക്രീനിൽ കളി കാണാൻ വിശാലമായ സ്ഥലസൗകര്യം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button