Qatarsports

സത്യപ്രതിജ്ഞ അവകാശം പലസ്തീൻ ക്യാപ്റ്റന് കൈമാറി ഖത്തർ ക്യാപ്റ്റൻ; ഏഷ്യ കപ്പിന് ഔദ്യോഗിക തുടക്കം

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കമായി. ലുസൈൽ സ്റ്റേഡിയത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു.

മിഡിൽ ഈസ്റ്റിൽ പ്രചാരത്തിലുള്ള പുരാതന കെട്ടുകഥകളുടെ ശേഖരമായ കെലീലയുടെയും ഡെംനയുടെയും ഒരു അധ്യായത്തിന്റെ ദൃശ്യാവിഷകാരമായിരുന്നു ഉദ്‌ഘാടന പരിപാടികളിലെ വ്യത്യസ്ത ആകർഷണം.

ഖത്തറി കലാകാരനായ ഫഹദ് അൽ-ഹജ്ജാജിയും കുവൈറ്റ് ഹുമൂദ് അൽഖുദറും ചേർന്ന് അവതരിപ്പിച്ച ‘ഹദാഫ്’ എന്ന  ഔദ്യോഗിക ടൂർണമെന്റ് ഗാനം ആലപിച്ച് പരിപാടികൾക്ക് തിരശ്ശീല വീണു.

ടൂർണമെന്റ് സത്യപ്രതിജ്ഞ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഖത്തർ ദേശീയ ടീം ക്യാപ്റ്റൻ ഹസൻ അൽ ഹെയ്‌ദോസ്, പലസ്തീൻ ടീം ക്യാപ്റ്റൻ മുസാബ് അൽ ബത്തത്തിന് ഉദ്യമം കൈമാറുന്നതായി പ്രഖ്യാപിച്ചത് ശ്രദ്ധേയമായി.

ഉദ്ഘാടന ചടങ്ങിന്റെ സമാപന ഭാഗത്ത് ഫലസ്തീൻ ദേശീയ ഗാനത്തിന്റെ ഭാഗവും ഉൾപ്പെടുത്തിയതോടെ ഏഷ്യാകപ്പ് ഉദ്‌ഘാടന വേദി മാനുഷിക ഐക്യദാർഡ്യത്തിന്റെ രാഷ്ട്രീയ സന്ദേശം കൂടിയായി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button