HealthQatar

റിയാദ മെഡിക്കല്‍ സെന്‍ററിലെ ദന്ത ചികിത്സാ വിഭാഗം വിപുലീകരിച്ചു

ദോഹ: ജെ.സി.ഐ അംഗീകൃത മള്‍ട്ടി-സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്‍ററായ റിയാദ മെഡിക്കല്‍ സെന്‍ററിന്‍റെ ദന്ത ചികിത്സാ വിഭാഗം വിപുലീകരിച്ചു. ഡെന്‍റല്‍ എക്സ്ക്ലുസീവ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗത്തില്‍ അത്യാധുനികവും ഏവര്‍ക്കും ലഭ്യമാകുന്നതുമായ സമ്പൂര്‍ണ്ണ ദന്തചികിത്സാ സൗകര്യങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

റിയാദ മെഡിക്കല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, ഓര്‍ത്തോഡോന്‍റിക്സ് സ്പെഷ്യലിസ്റ്റ് ഡോ.റീബ, എന്‍ഡോഡോന്‍റിക്സ് സ്പെഷ്യലിസ്റ്റ് ഡോ. റാ@, ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജ്ജന്‍ ഡോ. സാമിര്‍, ജനറല്‍ ഡെന്‍റിസ്റ്റ്മാരായ ഡോ. പര്‍ഹീന്‍, ഡോ. അദീബ, ഡോ. സ്വപ്ന, ഡോ. നസ്രീന്‍ എന്നിവര്‍ ചേര്‍ന്ന് റിയാദ ഡെന്‍റല്‍ എക്സ്ക്ലുസീവിന്‍റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

അത്യാധുനികവും, ഏറ്റവും മികച്ച സാങ്കേതിക വിദ്യയോടൊപ്പം ദീര്‍ഘകാല പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ ഡോക്ടര്‍മാരെ മുന്‍നിറുത്ത രോഗീസൗഹൃദമായ അന്തരീക്ഷത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ചികിത്സ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.

പൊതുവായതും സങ്കീര്‍ണ്ണമായതുമായ എല്ലാ ദന്തപ്രശ്നങ്ങള്‍ക്കും കൂടുതല്‍ ഏകോപിതവും സവിശേഷവുമായ ചികിത്സാ സേവനം രോഗികള്‍ക്ക് ലഭ്യമാകാന്‍ ‘ഡെന്‍റല്‍ എക്സ്ക്ലൂസീവ്’ വഴി സാധിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം കൂട്ടിച്ചേര്‍ത്തു. റിയാദയിലെ മറ്റ് മെഡിക്കല്‍ വിഭാഗങ്ങളുമായി സംയോജിപ്പിച്ചുകൊ@് രോഗികള്‍ക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

20 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും, ദന്ത രോഗ നിര്‍ണ്ണയ സംവിധാനമായ സി.ബി.സി.ടി എന്നിവയും ‘ഡെന്‍റല്‍ എക്സ്ക്ലൂസീവില്‍ ലഭ്യമാണ്. ജനറല്‍ ഡെന്‍റിസ്ട്രി, കോസ്മെറ്റിക് ഡെന്‍റിസ്ട്രി, ഓര്‍ത്തോഡോണ്‍ടിക്സ്, എന്‍ഡോഡോണ്‍ടിക്സ്, ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി തുടങ്ങിയവായുടെ സേവനം ലഭ്യമാകും.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി ജൂലൈ 31 വരെ എല്ലാ ദന്തചികിത്സാ വിഭാഗങ്ങളിലും സൗജന്യ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാകും. കൂടാതെ ജനറല്‍, കോസ്മെറ്റിക് ഡെന്‍റിസ്ട്രി വിഭാഗങ്ങളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിലുള്ള പ്രത്യേക ദന്തചികിത്സാ പാക്കേജുകളും റിയാദ മെഡിക്കല്‍ സെന്‍ററില്‍ ലഭ്യമാണ്. ദന്ത വിഭാഗത്തിന്‍റെ സേവനം ആഴ്ചയില്‍ എല്ലാ ദിവസവും ലഭ്യമാണ്.

18-ലധികം മെഡിക്കല്‍ വിഭാഗങ്ങളും മുപ്പതിലധികം വിദഗ്ധരായ ഡോക്ടര്‍മാരുമുള്ള റിയാദ മെഡിക്കല്‍ സെന്‍ററില്‍ ലബോറട്ടറി, എക്സ്-റേ, ഫാര്‍മസി, ഒപ്റ്റിക്കല്‍സ്, ഫിസിയോതെറാപ്പി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.

Related Articles

Back to top button