Qatar

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ ട്രക്കും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു. കാറിൽ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം മഞ്ചാടിമൂട് കെആര്‍ഡബ്ല്യൂഎ 15 എ, സി വി ഹൗസില്‍ ചന്ദ്രന്റെ മകന്‍ സി വി സാജനാണ് മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ ബാലരാമപുരം റസല്‍പുരം ഷിബിന്‍ ഭവനില്‍ സംസ്‌കരിച്ചു. എസ് ജെ ഷിബിയാണ് ഭാര്യ. എസ് എസ് സാന്റിന ഏക മകളാണ്. മാതാവ്: ആര്‍ വിജയകുമാരി. സഹോദരന്‍: സി വി സജിന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button