ദോഹ: ദന്ത ചികിത്സ രംഗത്ത് പുത്തൻ കാൽവെപ്പുമായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ. ഏതെങ്കിലും കാരണത്താൽ ഹെൽത്ത് സെന്ററുകളിൽ ചികിത്സക്കെത്താൻ കഴിയാത്ത രോഗികളെ സഹായിക്കാനായി ‘മൊബൈൽ ഡെന്റൽ ക്ലിനിക്കുകൾ’ ആരംഭിക്കുകയാണ് പിഎച്സിസി.
സാധാരണ ദന്ത രോഗ പരിചരണങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 107 എന്ന നമ്പറിൽ വിളിച്ച് അപ്പോയിന്മെന്റ് എടുക്കാം. എമർജൻസി കേസുകളിൽ അപ്പോയിന്മെന്റ് ഇല്ലാതെയും സേവനം ലഭ്യമാകും. ഓറൽ കാൻസർ, കൃത്വിമ പല്ല് വെക്കൽ പോലുള്ള ഗുരുതര കേസുകൾ ഹമദ് മെഡിക്കൽ കോർപ്പറേഷനിലേക്ക് റഫർ ചെയ്യും.
ദന്തരോഗങ്ങളെ അവഗണിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ പിഎച്സിസി 70 കഴിഞ്ഞ വ്യക്തികളുടെ ദന്തസംരക്ഷണത്തെ സംബന്ധിച്ച് നടത്തി വരുന്ന ക്യാമ്പയിൻ തുടരുമെന്നും അറിയിച്ചു.