Qatar

ദേശീയ ഐക്യത്തിന് തുരങ്കം വെക്കുന്ന മതഭ്രാന്ത് അനുവദിക്കില്ല, ഷൂറ കൗണ്സിലിൽ അമീർ

 രാജ്യത്തിന്റെ ഐക്യത്തെ അട്ടിമറിക്കുന്ന വിവിധ തരത്തിലുള്ള മതഭ്രാന്തും ഗോത്രീയതയും അനുവദിക്കില്ലെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി. ശൂറ കൗൺസിലിന്റെ 50-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ആദ്യ നിയമസഭ സെഷൻ  ഇന്ന് രാവിലെ കൗൺസിൽ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അമീർ. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പൗരത്വ വിവാദത്തെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു അമീർ ഗോത്രീയ വാദത്തിനെതിരെ തുറന്നടിച്ചത്.

തുല്യ ഖത്തറി പൗരത്വം പ്രോത്സാഹിപ്പിക്കാനും അവകാശങ്ങളും കടമകളും അടിസ്ഥാനമാക്കി പൗരനും ഭരണകൂടവും തമ്മിൽ നേരിട്ടുള്ള ബന്ധമെന്ന നിലയിൽ അത് പ്രായോഗികമാക്കാനുമുള്ള ലക്ഷ്യത്തിനായി ഉചിതമായ നിയമ ഭേദഗതികൾ തയ്യാറാക്കാൻ മന്ത്രി സഭയെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

പൗരത്വം എന്നത് നിയമപരമായ അവകാശത്തിന് അപ്പുറം ഒരു കടമയും വിശ്വാസവുമാണെന്നും അമീർ ഓർമിപ്പിച്ചു. “ഇതിന് ഒരു നിയമനിർമ്മാണ പ്രവർത്തനം മാത്രമല്ല, തീവ്രമായ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനവും ആവശ്യമാണ്, പ്രത്യേകിച്ച് പൊതുതാൽപ്പര്യം അല്ലെങ്കിൽ മാതൃരാജ്യത്തോടും ദേശീയ ഐക്യത്തോടുമുള്ള വിശ്വസ്തതയ്‌ക്കെതിരായ ഗോത്രവർഗ മതഭ്രാന്തിനെ നേരിടുന്നതിന്,” അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ചില പ്രകടനങ്ങളെ ‘നിഷേധാത്മകം’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അത് സമൂഹത്തിൽ നിലനിൽക്കുന്ന ഗോത്രീയതെക്കുറിച്ച് ഓർമ്മിപ്പിച്ചതായി സൂചിപ്പിച്ചു.  “നമ്മുടെ പ്രബുദ്ധ സമൂഹം അതിനെ [പ്രതിഷേധങ്ങളെ] അതിവേഗം അതിജീവിച്ചെങ്കിലും, രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായതിന് നമുക്ക് രോഗത്തെ അവഗണിക്കാനാവില്ല,” അമീറിന്റെ വാക്കുകൾ.

“ഗോത്രം, കൂട്ടുകുടുംബം, അണുകുടുംബം എന്നിവയെല്ലാം നാം അഭിമാനിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ഘടകങ്ങളാണ്.  എണ്ണമറ്റ പോസിറ്റീവ് വശങ്ങൾ കൂടാതെ, അവ അതിന്റെ ഐക്യത്തിന്റെയും ഭാഗവുമാണ്.  പക്ഷേ, ഗോത്രവാദവും വിവിധ തരത്തിലുള്ള വെറുപ്പുളവാക്കുന്ന മതഭ്രാന്തും, ദേശീയ ഐക്യത്തെ അട്ടിമറിക്കാനും തുരങ്കം വയ്ക്കാനും കൈകാര്യം ചെയ്യാനും ഉപയോഗിക്കാനും കഴിയും, കൂടാതെ കടമകൾ നിർവഹിക്കാത്തതിന്റെ മറയായോ കഴിവില്ലായ്മയ്ക്കുള്ള ബദലായോ ഉപയോഗിക്കാം, അത് ഞങ്ങൾ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യില്ല”, ഷെയ്ഖ് തമീം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button