Qatar
സൗദിയിൽ ദുൽ ഹജ്ജ് ഒന്ന് തിങ്കളാഴ്ച; അറഫാ ദിനം മെയ് 26-ന്

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി സ്ഥിരീകരിച്ചു. സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തതനുസരിച്ച്, മെയ് 18 തിങ്കളാഴ്ച ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി സ്ഥിരീകരിച്ചു.
അറഫാ ദിനം
ദുൽ ഹജ്ജ് മാസപ്പിറവി നിശ്ചയിച്ചതോടെ ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാ സംഗമം എന്നാണ് നടക്കുക എന്നതിലും വ്യക്തതയായി. മെയ് 26 ചൊവ്വാഴ്ചയായിരിക്കും ഈ വർഷത്തെ അറഫാ ദിനമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഉംറ സീസൺ കലണ്ടർ
ഇതോടൊപ്പം, 1448 ഹിജ്രി വർഷത്തേക്കുള്ള ഉംറ സീസൺ കലണ്ടറും വിസ ഇ-സേവനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.




