2024 മോഡൽ ഷെവർലെ കോർവറ്റ് തിരിച്ചു വിളിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
ഖത്തറിലെ ഷെവർലെ ഡീലറായ ജെയ്‌ദ മോട്ടോഴ്‌സ് ആൻഡ് ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം 2024 മോഡൽ ഷെവർലെ കോർവെറ്റിനെ തിരിച്ചു വിളിക്കുന്നതായി പ്രഖ്യാപിച്ചു. ഈ മോഡലിൽ സീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ടു തകരാറുണ്ടെന്നും ആവശ്യമുള്ളപ്പോൾ സുരക്ഷ ഉറപ്പു നൽകിയേക്കില്ലെന്നതുമാണ് തിരിച്ചു വിളിക്കാനുള്ള കാരണമെന്ന് മന്ത്രാലയം അറിയിച്ചു.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും കാർ ഡീലർമാർ വാഹനങ്ങളുടെ പ്രശ്‌നങ്ങൾ കൃത്യമായി പരിഹരിക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയത്തിന്റെ നടപടി. അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കാൻ അവർ ഡീലറുമായി പ്രവർത്തിക്കുകയും ആവശ്യമായ പരിഹാരങ്ങൾ ചെയ്തുവെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളെ ബന്ധപ്പെടുകയും ചെയ്യും.
എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ആൻ്റി-കൊമേഴ്‌സ്യൽ ഫ്രോഡ് ഡിപ്പാർട്ട്‌മെൻ്റിനെ അറിയിക്കാനും മന്ത്രാലയം ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.