Qatar

ഖത്തറിൽ ഏപ്രിൽ മാസത്തിൽ ഇന്ധന വില കൂടിയോ? അറിയാം

ദോഹ: ഖത്തറിൽ 2026 ഏപ്രിൽ മാസത്തേക്കുള്ള പുതിയ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ പട്ടിക പ്രകാരം സൂപ്പർ ഗ്രേഡ് പെട്രോളിന് വില വർദ്ധിച്ചപ്പോൾ, പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.

ഏപ്രിൽ മാസത്തെ പുതുക്കിയ നിരക്കുകൾ:

  • സൂപ്പർ ഗ്രേഡ് പെട്രോൾ (95 Octane): ലിറ്ററിന് QR 2.05. (മാർച്ച് മാസത്തിൽ ഇത് QR 1.90 ആയിരുന്നു. 15 ദിർഹത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്).
  • പ്രീമിയം ഗ്രേഡ് പെട്രോൾ (91 Octane): ലിറ്ററിന് QR 1.85. (മാർച്ച് മാസത്തിലെ അതേ വില തുടരുന്നു).
  • ഡീസൽ: ലിറ്ററിന് QR 2.05. (മാറ്റമില്ല).

​ചൊവ്വാഴ്ചയാണ് ഖത്തർ എനർജി ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ പരിഗണിച്ചാണ് ഓരോ മാസവും ഖത്തറിൽ ഇന്ധന നിരക്കുകൾ നിശ്ചയിക്കുന്നത്. പുതിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

Related Articles

Back to top button