Qatar

ഡിസംബർ അവധിക്ക് ശേഷം ഖത്തറിൽ സ്‌കൂളുകൾ നാളെ തുറക്കും

ഇടക്കാല അവധിക്ക് ശേഷം ഖത്തറിലെ സ്‌കൂളുകൾ നാളെ തുറക്കും. 1,122 സർക്കാർ, സ്വകാര്യ സ്‌കൂളുകളിലേക്കും കിന്റർഗാർട്ടനുകളിലേക്കും 380,000-ലധികം വിദ്യാർത്ഥികൾ ആണ് തിരികെയെത്തുക.

നാളെ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകർക്കായി ഇന്ന് സ്‌കൂളുകൾ തുറക്കും. സ്‌കൂളുകൾ വീണ്ടും തുറക്കുന്ന കാര്യം മൊബൈൽ സന്ദേശങ്ങൾ വഴി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഒഴികെ സ്‌കൂൾ രാവിലെ 7 മണിക്ക് തുറന്ന് 12:45 ന് അവസാനിക്കും. വ്യാഴാഴ്ച ഉച്ചക്ക് 12:30 ന് സ്‌കൂൾ അവസാനിക്കുമെന്ന് സന്ദേശത്തിൽ പറയുന്നു.

അതേസമയം, സർക്കാർ സെക്കൻഡറി സ്കൂളുകൾ, ഞായറാഴ്ച മുതൽ ചൊവ്വ വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1:25 വരെയും ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 മുതൽ 12:40 വരെയും ആയിരിക്കുമെന്നും സന്ദേശം വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button