നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദാൽ അൽ ഹമാം പാർക്ക് വീണ്ടും തുറന്നു

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദോഹയിലെ ദാൽ അൽ ഹമാം പാർക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം വീണ്ടും തുറന്നു. പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) സഹായത്തോടെ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പാർക്ക് നവീകരിച്ചത്.
ഖത്തർ നാഷണൽ വിഷൻ 2030-നെ പിന്തുണക്കുന്ന മന്ത്രാലയത്തിന്റെ 2024–2030 പദ്ധതിയുടെ ഭാഗമാണിത്. കൂടുതൽ ഹരിത ഇടങ്ങൾ സൃഷ്ടിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഖത്തറിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
നവീകരിച്ച ദാൽ അൽ ഹമാം പാർക്കിൽ ഇപ്പോൾ നിരവധി സൗകര്യങ്ങൾ ഉൾപ്പെടുന്നു, അവയിൽ ചിലത്:
– കുട്ടികൾക്കായി നാല് പ്രത്യേക കളിസ്ഥലങ്ങൾ
– ഏകദേശം 900 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ (ദാൽ അൽ ഹമാം തിയേറ്റർ).
– കമ്മ്യൂണിറ്റി പരിപാടികൾക്കായി ഒരു സെലിബ്രെഷൻ ഏരിയയും മൾട്ടി-പർപ്പസ് ഹാളും
– 390 മീറ്റർ നീളമുള്ള ഒരു ജോഗിംഗ് ട്രാക്ക്
– മൂന്ന് ഔട്ട്ഡോർ ഫിറ്റ്നസ് ഏരിയകൾ
– ഒരു ബാസ്കറ്റ്ബോൾ കോർട്ട്
– മൂന്ന് ഫുഡ്, ഡ്രിങ്ക്സ് കിയോസ്ക്കുകളും ഒരു കഫേയും
– സന്ദർശകർക്കായി 220 പാർക്കിംഗ് സ്ഥലങ്ങൾ
എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ ഇവ ഉൾപ്പെടുന്നു:
– പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർത്ഥനാ മുറികൾ
– പാർക്ക് മാനേജ്‌മെന്റിനും അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർക്കും വേണ്ടിയുള്ള ഒരു കെട്ടിടം
– അംഗഭംഗം വന്നവർക്കായുള്ള പ്രത്യേക സൗകര്യങ്ങൾ
കുടുംബാംഗങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ, ഒരു വാട്ടർ ടാങ്ക്, ഒരു പവർ സ്റ്റേഷൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. പരിസ്ഥിതി സൗഹൃദ രീതികളെ പിന്തുണച്ച്സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മൂന്ന് മൊബൈൽ ചാർജിംഗ് സ്റ്റേഷനുകളും പാർക്കിലുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv