Qatar
ഖത്തറിൽ വീണ്ടും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ജനുവരി 31 ബുധനാഴ്ച മുതൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രസ്തുത കാലയളവിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ മേഘാവൃതമായിരിക്കും. വേലിയേറ്റവും ഇടിമിന്നലുമുണ്ടാകാം. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD