IndiaQatar

പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾ: ‘മീറ്റ് ദി അംബാസിഡറു’മായി ഇന്ത്യൻ എംബസി

ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ അംബാസിഡറെ നേരിൽ കണ്ടു ബോധിപ്പിക്കാൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ “മീറ്റ് ദി അംബാസഡർ” ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ന് വൈകുന്നേരം 3 മണി മുതൽ ഓപ്പൺ ഹൗസ് ആരംഭിക്കും. ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ ഹൗസിൽ പ്രശ്നങ്ങൾക്ക് മറുപടി നൽകും.

ഫെബ്രുവരി 1ന് ഉച്ചക്ക് 2 മണി മുതൽ 3 മണി വരെയാണ് രജിസ്‌ട്രേഷൻ. 3 മണി മുതൽ 5 മണി വരെ എംബസിയിൽ നേരിട്ട് ഹാജരായി ഓപൺ ഹൗസിൽ പങ്കെടുക്കാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്, 97455097295 എന്ന നമ്പറിൽ വിളിക്കാം. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ labour.doha@mea.gov.in m ഇമെയിലിലേക്ക് അപേക്ഷകൾ അയക്കാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button