Qatar
വാക്സീൻ സ്വീകരിച്ചവർക്ക് മഹാരാഷ്ട്രയിലിറങ്ങിയാൽ ആർട്ടിപിസിആർ ആവശ്യമില്ല
മുംബൈ: വാക്സീൻ രണ്ട് ഡോസും സ്വീകരിച്ച് 15 ദിവസം പിന്നിട്ട അന്താരാഷ്ട്ര/ആഭ്യന്തര യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പ്രവേശിക്കാൻ ആർട്ടിപിസിആർ ടെസ്റ്റ് ആവശ്യമില്ല. മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയ സർക്കുലറിലാണ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ആർട്ടിപിസിആർ ടെസ്റ്റിൽ നിന്ന് ഇളവ് നൽകുന്നത്. ആഭ്യന്തര വിമാന യാത്രക്കാർക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ഇളവ് ഒരുപോലെ ബാധകമാണ്.
അതേ സമയം, കേരളം, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ആഭ്യന്തരയാത്ര നടത്താൻ ഇനി മുതൽ ആർട്ടിപിസിആർ ടെസ്റ്റ് ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.