Qatar

ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഒമ്പതാം വാർഷികാഘോഷത്തിൽ അഞ്ചാമത് കലാ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

ദോഹ: ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഒമ്പതാം വാർഷികവും അഞ്ചാമത് കലാ സാഹിത്യ പുരസ്‌കാര ദാനവും നവംബർ 8 ന് നാസ്കോ റെസ്റ്റാറന്റിൽ വച്ച് നടന്നു. ടിഎം ജൈസൽ എളമരം സ്വാഗതം പറഞ്ഞ യോഗം ക്ലബ് അദ്ധ്യക്ഷൻ ടിഎം രാകേഷ് വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടിഎം നിസാർ സി പി യോഗം നിയന്ത്രിച്ചു. ക്ലബ്ബിന്റെ കഴിഞ്ഞ ഒൻപതു വർഷത്തെ യാത്ര ടിഎം സജീവ് കൃഷ്ണൻ അവതരിപ്പിച്ചു.

കലാ സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന കലാ സാഹിത്യ പുരസ്‌കാരം ഖത്തറിലെ പ്രിയ എഴുത്തുകാരി ഷാമിനാ ഹിഷാമിന് സമ്മാനിച്ചു. ഷാമിനെ ഹിഷാമിന്റെ “ഊദ്” എന്ന നോവലിനെക്കുറിച്ച് ടിഎം ഷൈജു ധമനി നടത്തിയ പുസ്തക അവലോകനം സദസ്സിന് നോവൽ വായിക്കുന്ന പ്രതീതി സൃഷ്ടിച്ചു. ഷാമിനാ ഹിഷാം മറുപടി പ്രസംഗം നടത്തി.

ക്ലബ്ബിന്റെ മാഗസിൻ “അഗ്നിച്ചിറകുകൾ” മുൻ ഡിസ്ട്രിക് ഡയറക്ടർ മൻസൂർ മൊയ്‌ദീൻ ഡിടിഎം, ടിഎം ഹമീദ് കെ എം സ് നു നൽകി പ്രകാശനം ചെയ്തു. മാഗസിൻ എഡിറ്റർ ടിഎം അഹമ്മദ് ഗുൽഷാദ്‌ , ക്ലബ് പൊതുജന സമ്പർക്ക ഉപാദ്ധ്യക്ഷൻ ടിഎം മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു.

ടിഎം ജയേഷ് കുമാർ, ടിഎം അബൂബക്കർ സിദ്ദിഖ്, ടിഎം നൗഷാദ് എന്നിവർ തയ്യറാക്കിയ പ്രഭാഷണം അവതരിപ്പിച്ചു. സുനിൽ കുമാർ മേനോൻ ഡിടിഎം , ടിഎം വിനോദ് കുമാർ, ടിഎം മുഹമ്മദ് ഹാഷിം എന്നിവർ പ്രസംഗ മൂല്യനിർണയം നടത്തി. തയ്യാറാക്കിയ പ്രസംഗത്തിൽ ടിഎം അബൂബക്കർ സിദ്ദിഖ്, പ്രസംഗ മൂല്യനിർണയത്തിൽ സുനിൽ കുമാർ മേനോൻ ഡിടിഎം എന്നിവർ വിജയികൾ ആയി. ടിഎം അജിത് കുമാർ, ടിഎം അബ്ദുൾ റഹീം, ടിഎം ഇസ്മയിൽ, ടിഎം മുഹമ്മദ് പുത്തൂർ എന്നിവർ യോഗത്തിന്റെ വിവിധ കാര്യനിർവ്വാഹകർ ആയിരുന്നു. ടിഎം അനിൽ പ്രകാശ് യോഗത്തിന്റെ പൊതുമൂല്യ നിരീക്ഷകൻ ആയിരുന്നു.

ഡിസ്ട്രിക് ഡയറക്ടർ രവിശങ്കർ ഡിടിഎം, ഡിസ്ട്രിക് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ സബീന കെ എം ഡിടിഎം, ഡിവിഷൻ ഡയറക്ടർമാരായ നിർമല രഘുരാമൻ ഡിടിഎം, ടിഎം നൈല റിസ്‌വാൻ, ഏരിയ ഡയറക്ടർ ടിഎം പൂജ മൽഹോത്ര, ഏരിയ ഡയറക്ടർ ടിഎം ബിന്ദു പിള്ള , ടിഎം ഫിലിപ്പ് കെ ചെറിയാൻ, ശബരി പ്രസാദ് ഡിടിഎം, ടിഎം നജില ആസാദ് എന്നിവർ ആശംസകൾ നേർന്നു. ടിഎം മുഹമ്മദ് ഫൗസി പ്രൊജക്റ്റ് കോർഡിനേറ്റർ ആയിരുന്നു.

ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ 149 രാജ്യങ്ങളിൽ ആയി, 15,800 ലേറെ ക്ളബ്ബുകളിലൂടെ 300,000 ലധികം അംഗങ്ങളുണ്ട്. ക്രിയാത്മകമായ പഠനാന്തരീക്ഷം പ്രദാനം ചെയ്ത്, പരസ്പര പിന്തുണയോടെ, ആശയവിനിമയ പാടവവും, നേതൃത്വ നൈപുണ്യവും വളർത്തി, അംഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെ, മെച്ചപ്പെട്ട ആത്മവിശ്വാസവും വ്യക്തിത്വ വികസനവും സാദ്ധ്യമാക്കുക എന്നതാണ് ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിന്റെ ദൗത്യം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button