Qatar
ഖത്തറിൽ തണുപ്പിനൊപ്പം മൂടൽമഞ്ഞും; മുൻകരുതൽ സ്വീകരിക്കണം
നാളെ (ഡിസംബർ 5) മുതൽ വാരാന്ത്യം വരെ രാത്രിയിലും അതിരാവിലെയും രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ പ്രകടമായ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാലാവസ്ഥാ സാഹചര്യം കാരണം തിരശ്ചീന ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയുമെന്നും ഖത്തർ വകുപ്പ് (ക്യുഎംഡി) പറഞ്ഞു.
ഇതേതുടർന്ന്, ഏവരും മുൻകരുതൽ സ്വീകരിക്കണമെന്നും ക്യുഎംഡി അഭ്യർത്ഥിച്ചു. കൂടുതൽ മുന്നറിയിപ്പുകളൊന്നും വകുപ്പ് ഇതുവരെ നൽകിയിട്ടില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv