Hot NewsQatarTravel

ഖത്തറിലെ ഫാമിലി റെസിഡൻസി/വിസിറ്റ് വിസകളിൽ സമഗ്ര മാറ്റം; പുതിയ നിബന്ധനകൾ നിലവിൽ വന്നു

ഖത്തറിൽ പ്രവാസികൾക്ക് സ്പോണ്സർ ചെയ്യാവുന്ന, ഫാമിലി റെസിഡൻസി/ഫാമിലി വിസിറ്റ് വിസകൾക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം പരിഷ്‌കരിച്ചു.

പുതുക്കിയ നിബന്ധനകൾ പ്രകാരം, ശമ്പളവും താമസവും സംബന്ധിച്ച “ഇലക്ട്രോണിക് വർക്ക് കരാറി”ലെ വ്യവസ്ഥകൾക്ക് വിധേയമായാണ്, പ്രവാസികൾക്ക് കുടുംബങ്ങളെ സ്പോൺസർ ചെയ്യാനാവുക.

◆ ഫാമിലി റെസിഡൻസിയുടെ കാര്യത്തിൽ –

ഗവൺമെന്റ്, അർദ്ധ ഗവണ്മെന്റ് മേഖലയിലെ ജീവനക്കാർ അവരുടെ തൊഴിലുടമ മുഖേന ഫാമിലിക്ക് വേണ്ട താമസ സൗകര്യം ലഭ്യമാക്കിയിരിക്കണം. അല്ലെങ്കിൽ തൊഴിൽ കരാർ പ്രകാരം വെരിഫൈ ചെയ്യാവുന്ന QAR 10,000 ൽ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം.  

സ്വകാര്യ മേഖലയിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം,അവരുടെ പ്രഫഷൻ ടെക്നിക്കൽ അല്ലെങ്കിൽ സ്പെസിഫൈഡ് മേഖലകളിൽ (നോൺ-ലേബർ) ആയിരിക്കണം. 10,000 ഖത്തർ റിയാലിൽ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം. അല്ലെങ്കിൽ 6,000 ഖത്തർ റിയാൽ ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണം.

മാത്രമല്ല, ഫാമിലി സ്പോൺസർഷിപ്പ് കേസുകളിൽ, കുട്ടികൾക്ക് 25 വയസ്സ് കവിയാൻ പാടില്ല. പെൺമക്കൾ അവിവാഹിതരായിരിക്കണം. ഫാമിലി രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ അവരുടെ താമസത്തിന്റെ മുഴുവൻ കാലയളവും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്.

കൂടാതെ, നിർബന്ധിത വിദ്യാഭ്യാസ പ്രായപരിധിയിലുള്ള കുട്ടികൾ (6-18 വയസ്സ്) രാജ്യത്തിനുള്ളിലെ ലൈസൻസുള്ള സ്കൂളുകളിൽ എൻറോൾ ചെയ്തിരിക്കണം. അല്ലെങ്കിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓണ്ലൈൻ പ്ലാറ്റ്ഫോം വഴി രാജ്യത്തിന് പുറത്ത് കുട്ടികളുടെ തെളിവ് നൽകണം.  റസിഡൻസ് പെർമിറ്റ് ഇഷ്യൂ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ ഈ നിബന്ധന അത്യാവശ്യമാണ്.

◆ ഫാമിലി വിസിറ്റ് വിസകളെ സംബന്ധിച്ച് –

സ്പോൺസർ ചെയ്യുന്ന താമസക്കാരന്റെ തൊഴിൽ നോൺ-ലേബർ മേഖലകളിൽ ആയിരിക്കണം. ശമ്പളം QAR 5,000 ൽ കുറയരുത്. ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരമുള്ള താമസ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. 

സന്ദർശകന് പ്രത്യേക പ്രായപരിധിയില്ല. എന്നാൽ സ്പോൺസർ ചെയ്യുന്ന താമസക്കാരനുമായുള്ള നിശ്ചിത പരിധിയിലുള്ള ബന്ധുവായിരിക്കണം. 

അതേസമയം, സന്ദർശകൻ ഖത്തറിൽ താമസിക്കുന്ന കാലയളവ് അത്രയും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.

ഈ പരിഷ്‌കരിച്ച നടപടിക്രമങ്ങളും ചട്ടങ്ങളും ഇപ്പോൾ പ്രാബല്യത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പൊതുജനങ്ങളുടെ സൗകര്യവും എളുപ്പവും ഉറപ്പാക്കാൻ, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അതിന്റെ എല്ലാ സേവനങ്ങളും Metrash2 ആപ്പിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഡിജിറ്റലായി ലഭ്യമാക്കും.

രാജ്യത്തിന്റെ സമഗ്രമായ സമീപനത്തിന് അനുസൃതമായി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നതാണ് മാറ്റങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയം  പ്രസ്താവനയിൽ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button