കെപ്‌വ ഖത്തർ പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു
ദോഹ: കിഴുപറമ്പ പഞ്ചായത്ത് പ്രവാസി വെൽഫെയർ അസോസിയേഷന്റെ (കെപ്‌വ ഖത്തർ) 2023-24 വർഷത്തേക്കുള്ള ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു. 01.12.2023 വെള്ളിയാഴ്ച്ച നടന്ന വാർഷിക സംഗമമായ നാട്ടൊരുമ-2023 പരിപാടിയിൽ നടന്ന ജനറൽ ബോഡിയിൽ പ്രെസിഡന്റായി ഫൈസൽ എം കെ, ജനറൽ സെക്രട്ടറിയായി മുഹമ്മദ് അഷ്റഫ് കെ വി, ട്രഷററായി റിയാസ് എം പി എന്നിവരെ തെരെഞ്ഞെടുത്തു.
ഹിലാൽ കെ ഇ, റിയ കെ ടി, ജലീസ് ബാബു കാരണത്ത് എന്നിവർ വൈസ് പ്രസിഡന്റുമാരും സുനൈസ് ഹുദവി, ലബീബ തയ്യിൽ, ജൈസൽ കെ ടി എന്നിവർ സെക്രട്ടറിമാരുമാണ് . 40 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരെഞ്ഞെടുത്തു.
കരണത്ത് അബ്ദുൽ കരീം, അബ്ദുൽ സലാം പി പി. എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായി നാൽപത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുക്കുകയും ചെയ്തു.
അൽ ശീബ് റിസോർട്ടിൽ വെച്ച് നടന്ന വിവിധങ്ങളായ കലാകായിക പരിപാടിയിൽ നൂറിൽ പരം ഖത്തറിലെ പഞ്ചായത്ത് നിവാസികൾ പങ്കെടുത്തു.
കിഴുപറമ്പ പഞ്ചായത്തിലെ ആദ്യ കാല വനിതാ ഗ്രാജുവേറ്റ് ആയ നഫീസ പുളിക്കൽ വട്ടക്കണ്ടിയുടെ (1973 മമ്പാട് കോളേജ്) സാന്നിധ്യം ഏറെ ഹൃദ്യമായി.
നാടോർമ്മകളുടെ പുനരാവിഷ്ക്കാരമായി *ചാലിപ്പാടം മക്കാനി* നാട്ടൊരുമ പരിപാടിയുടെ മുഖ്യ ആകർഷകമായി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv