Qatarsports

ജിസിസി ഗെയിംസ് നാലാം പതിപ്പ് ദോഹയിൽ മെയ് 11 മുതൽ; 19 കായിക ഇനങ്ങളിൽ മത്സരങ്ങൾ നടക്കും

മെയ് 11 മുതൽ 22 വരെ നടക്കുന്ന ജിസിസി ഗെയിംസിന്റെ നാലാം പതിപ്പിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ അത്‌ലറ്റുകൾ പങ്കെടുക്കും. 19 കായിക ഇനങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.

മത്സരയിനങ്ങൾ

ഹാൻഡ്‌ബോൾ, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്‌സ്, സ്ക്വാഷ്, പാഡൽ, ഫെൻസിങ്, ബോക്സിങ്, തായ്‌ക്വോണ്ടോ, കരാട്ടെ, നീന്തൽ, ബില്യാർഡ്‌സ് ആൻഡ് സ്നൂക്കർ, ബാസ്‌ക്കറ്റ്‌ബോൾ (5×5), ബാസ്‌ക്കറ്റ്‌ബോൾ (3×3), ഷൂട്ടിങ്, ആർച്ചറി, വോളിബോൾ, ഇക്വസ്ട്രിയൻ, ബൗളിങ് എന്നീ ഇനങ്ങളിലാണ് അത്‌ലറ്റുകൾ മാറ്റുരയ്ക്കുന്നത്.

വേദികൾ

രാജ്യത്തെ പ്രധാനപ്പെട്ട 10 വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആസ്പയർ ഡോം, ഖത്തർ സ്‌പോർട്‌സ് ക്ലബ്, ഖലീഫ ഇന്റർനാഷണൽ ടെന്നീസ് സ്ക്വാഷ് ആൻഡ് ബാഡ്മിന്റൺ കോംപ്ലക്സ്, ലുസൈൽ ഷൂട്ടിങ് റേഞ്ച്, അൽ ഗരാഫ സ്‌പോർട്‌സ് ക്ലബ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ കായിക കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Articles

Back to top button