ഖത്തറിലെ അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കാൻ അവസരം. ആർക്കൊക്കെ പ്രയോജനപ്പെടും, വിശദാംശങ്ങൾ.
ദോഹ: ഖത്തറിൽ എന്‍ട്രി, എക്‌സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്താനുള്ള സമയപരിധി ആഭ്യന്തര മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇത് ആർക്കൊക്കെ പ്രയോജനപെടുത്താം എന്നും വിശദമാക്കിയിരിക്കുകയാണ് മന്ത്രാലയം. പ്രവാസികളിലേക്ക് പരമാവധി എത്തിച്ചേരാൻ മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്.
റെസിഡൻസി ചട്ടം ലംഘിച്ച പ്രവാസികൾ, തൊഴിൽ വീസ ചട്ടം ലംഘിച്ച പ്രവാസികൾ, ഫാമിലി വിസിറ്റ് വിസ ചട്ടം ലംഘിച്ച പ്രവാസികൾ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക. മേൽപ്പറഞ്ഞ വീസ നിയമങ്ങൾ ലംഘിച്ചു ഖത്തറിൽ അനധികൃതമായി താമസിക്കുന്ന ആർക്കും ഇപ്പോൾ നൽകിയ സാവകാശപരിധിക്കുള്ളിൽ രേഖകൾ ശരിയാക്കാം. ഇതിലൂടെ തുടർനിയമനടപടികൾ ഒഴിവാക്കുകയും ചെയ്യാം.
2021 ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെയാണ് അനുവദിച്ച സാവകാശ പരിധി.
ഇക്കാലയളവിൽ, ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെയാണ് ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
നിയമലംഘനം നടത്തിയ പ്രവാസികളും, തൊഴിലുടമകളും സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിനെയോ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും സേവന കേന്ദ്രങ്ങളേയോ സമീപിക്കണം:
ഉമ്മ് സലാല്‍, ഉമ്മ് സുനൈം (മുൻപ് ഇൻഡസ്ട്രിയൽ ഏരിയ), മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിൽ ഒത്തുതീര്‍പ്പിനായി സമീപിക്കാം.
ഈ അവസരം നിയമലംഘനം നടത്തിയ പ്രവാസികളും തൊഴിൽ ദാതാക്കാളും ഉപയോഗപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.