Qatar

ഖത്തർ റോഡുകളിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ ഭ്രാന്തൻ വേഗതയിൽ കുതിച്ച വാഹനം പിടിയിലായി

രജിസ്‌ട്രേഷൻ നമ്പർ പ്ളേറ്റ് ഇല്ലാതെ അമിതവേഗതയിൽ കുതിച്ച് നിരവധി ട്രാഫിക്ക് നിയമലംഘനങ്ങൾ നടത്തിയ വാഹനം ഖത്തർ ട്രാഫിക്ക് പൊലീസിന്റെ പിടിയിലായി. ട്രാഫിക്ക് ക്യാമറയിൽ കുടുങ്ങിയ ടൊയോട്ട ലാൻഡ് ക്രൂയിസറാണ് പോലീസ് പിടിച്ചെടുത്തത്. ഭ്രാന്തമായ വേഗതയിലായിരുന്നു വാഹനം സഞ്ചരിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു.

വിവിധ റോഡുകളിലൂടെ ഈ ഡ്രൈവർ വാഹനവുമായി പാഞ്ഞതായി കണ്ടെത്തി. വാഹനത്തിന് നമ്പർ പ്ലേറ്റോ ഫ്രണ്ട് ബമ്പറോ ഉണ്ടായിരുന്നില്ല. ഫേഷ്യ തകർന്ന നിലയിലായിരുന്നു. അമിതവേഗത്തിന് പുറമെ, മറ്റനവധി ട്രാഫിക്ക് കുറ്റകൃത്യങ്ങളും ഈ ഡ്രൈവർ നടത്തിയിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അന്വേഷണവിഭാഗം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button