ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനായുള്ള സൂപ്പർവൈസറി കമ്മിറ്റി അൽ ദായെൻ പാർക്ക് പദ്ധതിയുടെ പ്രധാന ജോലികൾ പൂർത്തീകരിച്ചതായി അറിയിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് കമ്മിറ്റി നടപ്പാക്കുന്ന “ദശലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള” “ഖത്തർ ബ്യൂട്ടിഫിക്കേഷനും നമ്മുടെ കുട്ടികൾ മരങ്ങൾ നടുന്നു” എന്ന കാമ്പെയ്‌നും ഇവിടെ നടന്നു. ഇതിന്റെ ഭാഗമായി സിമയ്‌സ്മയിലെയും അൽ ദായനിലെയും സ്‌കൂൾ വിദ്യാർത്ഥികൾ പാർക്കിൽ മരം നട്ടു.
25,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗ്രീൻ ഇടങ്ങൾ, ബെഞ്ചുകളും വിശ്രമ സൗകര്യങ്ങളും, 450 മരങ്ങളും തുടങ്ങിയവ ഉൾക്കൊള്ളുന്ന പാർക്ക് അൽ ദായൻ, സിമൈസ്മ മേഖലയിലെ കുടുംബങ്ങളുടെ ഇഷ്ട സന്ദർശന സ്ഥലവുമാണ്.
കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലങ്ങൾ, സ്‌പോർട്‌സ് അറേന; കാൽനടയാത്രക്കാർ, ജോഗർമാർ, സൈക്ലിസ്റ്റുകൾ തുടങ്ങിയവർക്കായി പ്രത്യേക പാതകൾ എന്നിവ പുതിയ പാർക്കിലുണ്ട്. ഭിന്നശേഷിയുള്ളവർക്കും ഉപയോക്തൃ സൗഹൃദമായാണ് പാർക്കിന്റെ രൂപകൽപ്പന.
സ്ത്രീകളുടെ പ്രാർത്ഥനാ സ്ഥലവും ടോയ്‌ലറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദീപാലങ്കാരങ്ങളുടെ മങ്ങിയ വെളിച്ചം സന്ദർശകർക്ക് സ്വകാര്യതയും ഉറപ്പാക്കുന്നു.
പാർക്ക് സന്ദർശകർക്ക് അൽ ദായെൻ മുനിസിപ്പാലിറ്റി പാർക്കിംഗ് ലോട്ടുകളും 50 പാർക്കിംഗ് ലോട്ടുകളും ഉപയോഗിക്കാനാവും. കൂടാതെ കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാക്കുന്നത് പരിഗണനയിലാണ്.
ഖത്തർ ബ്യൂട്ടിഫിക്കേഷൻ ആൻഡ് ഔർ കിഡ്‌സ് പ്ലാനിംഗ് ട്രീസ് കാമ്പയിന് കീഴിൽ ഇതുവരെ 550,000 മരങ്ങൾ നട്ടുപിടിപ്പിച്ചതായി ഖത്തറിലെ റോഡുകളുടെയും പൊതു സ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണ സൂപ്പർവൈസറി കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ സാറ കഫുദ് പറഞ്ഞു. ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയവുമായി കമ്മിറ്റി സഹകരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അങ്ങനെ, സെൻട്രൽ പാർക്കുകൾ നിർമ്മിക്കാൻ വലിയ തോതിലുള്ള ഭൂപ്രദേശങ്ങൾ അനുവദിച്ചിരിക്കുന്നു,
അൽ ദായെൻ മുനിസിപ്പാലിറ്റിയിൽ പുതിയ പാർക്ക് നിർമ്മിക്കുന്നതിനായി 39,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സ്ഥലമാണ് മന്ത്രാലയം അനുവദിച്ചത്.
ഒട്ടകത്തിന്റെ സൗന്ദര്യവും വിശ്രമസ്ഥലവും സൂചിപ്പിക്കുന്ന ‘അൽ-ദായെൻ’ എന്ന അറബി പദത്തിന്റെ അർത്ഥത്തിൽ നിന്നാണ് പാർക്കിന്റെ രൂപകല്പനയെന്ന് ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കാനുള്ള സൂപ്പർവൈസറി കമ്മിറ്റിയുടെ പ്രോജക്ട് ഡിസൈൻ മാനേജർ മറിയം അൽ കുവാരി പറഞ്ഞു.
ഖത്തറിന്റെ വടക്കൻ ഭാഗത്തുള്ള അൽ-ദായെൻ പ്രദേശത്തെ ഒരേസമയം ഖത്തറിന്റെ വടക്ക് നിന്നും തെക്ക് നിന്നുമുള്ള യാത്രക്കാരുടെ വിശ്രമ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നു.
സ്‌കൂളുകൾക്കും അൽ ദായെൻ സർവീസ് സെന്ററിനുമുള്ള പാർക്കിന്റെ സാമീപ്യവും ഡിസൈനിൽ പരിഗണിച്ചു, പ്രദേശത്തെ ആളുകൾക്ക് വാരാന്ത്യത്തിൽ ഒഴിവു സമയം ചെലവഴിക്കുന്നതിനോ ശാരീരിക വ്യായാമം ചെയ്യുന്നതിനോ അനുയോജ്യമായ സ്ഥലമായും പാർക്ക് മാറും.
നിഴലുകളെ പ്രതിഫലിപ്പിക്കുന്നതിനായി മെറ്റൽ പാർട്ടീഷനുകളിൽ തിളങ്ങുന്ന ലൈറ്റുകൾ ഉപയോഗിച്ച് ഇടയന്റെ പിന്നിൽ കാരവന്റെ ചലനത്തെ ചിത്രീകരിക്കുന്ന ഡിസൈനിലൂടെ ഖത്തറി ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കുന്ന ആശയം ആവിഷ്കരിച്ചതായും ഈ ഫാൻസി ദീപങ്ങൾ സർവീസ് കെട്ടിടങ്ങളെ മുഴുവനായും അലങ്കരിക്കുന്നതായും മറിയം അൽ കുവാരി പറഞ്ഞു.