WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിലെ ഇന്ത്യക്കാർക്കായി ‘സെൽ ഫോർ എൻആർഐ സ്‌കീംസ്’ എല്ലാ ശനിയാഴ്ചയും

ഖത്തറിൽ ഇന്ത്യൻ പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന “ഐസിബിഎഫ് സെൽ ഫോർ എൻആർഐ സ്‌കീംസ്” എല്ലാ ശനിയാഴ്ചയും നടക്കുമെന്ന് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം അറിയിച്ചു. തുമമായിലെ ഐസിബിഎഫ് ഓഫീസിൽ വച്ചാണ് പരിപാടി നടക്കുക. ശനിയാഴ്ചകളിൽ വൈകിട്ട് 5 മുതൽ 7 വരെയാണ് സമയം. 

 പ്രവാസി ഭാരതീയ ഭീമ യോജന, പ്രധാൻ മന്ത്രി ജീവൻ ജ്യോതി, പ്രവാസി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, എൻആർഐ ദേശീയ പെൻഷൻ പദ്ധതി, തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സഹായങ്ങളും സെല്ലിൽ നിന്ന് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 30819723 എന്ന നമ്പറിൽ വിളിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button