Qatar
ഒമാൻ തീരത്ത് ടാങ്കർ കപ്പലിന് നേരെ അജ്ഞാത വസ്തു; ജീവനക്കാർ സുരക്ഷിതർ

ഒമാന് കിഴക്ക് ഒരു ടാങ്കർ കപ്പലിന് നേരെ അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട് ലഭിച്ചെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) മുന്നറിയിപ്പ് നൽകി. കപ്പലിന്റെ മുൻഭാഗത്താണ് (port bow) അജ്ഞാത വസ്തു വന്ന് ഇടിച്ചതെന്ന് വ്യക്തമാക്കുന്നു. ഒമാന് ആറ് നോട്ടിക്കൽ മൈൽ കിഴക്കാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിലെ സാഹചര്യം
കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഏജൻസി അറിയിച്ചു. ഇതുവരെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള നാശനഷ്ടങ്ങളോ ചോർച്ചകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കപ്പൽ അതിന്റെ അടുത്ത ലക്ഷ്യസ്ഥാനമായ തുറമുഖത്തേക്ക് യാത്ര തുടർന്നതായും ഏജൻസി കൂട്ടിച്ചേർത്തു.




