Qatarsports

ഫ്രാൻസിനെ അട്ടിമറിച്ച് ടുണീഷ്യ; എങ്കിലും പുറത്ത്; ഡെന്മാർക്കിനെ തകർത്ത് ഓസ്‌ട്രേലിയ പ്രീ-ക്വാർട്ടറിൽ

ഇന്ന് അൽ റയ്യാനിൽ നടന്ന ഗ്രൂപ് ഡി അവസാന റൌണ്ട് മൽസരത്തിൽ ഫ്രാൻസിനെ അട്ടിമറിച്ച് ടുണീഷ്യ ഖത്തർ 2022ലെ അവരുടെ ആദ്യത്തെയും അവസാനത്തെതുമായ വിജയം കരസ്ഥമാക്കി. അതേസമയം 3 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ടുണീഷ്യ ഗ്രൂപ്പ് ഡിയിൽ നിന്ന് പുറത്തായി. ഇതിന് മുൻപുള്ള 2 മൽസരങ്ങളിൽ ഒന്ന് സമനിലയും ഒന്ന് തോൽവിയുമായിരുന്നു.

1-0 നാണ് കരുത്തരായ ഫ്രാൻസിനെ ടുണീഷ്യ തകർത്തത്. എങ്ങനെയെങ്കിലും ജയിക്കണം എന്ന വാശിയോടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ടുണീഷ്യ രണ്ടാം പകുതിയിലാണ് ഫ്രാൻസിന്റെ പോസ്റ്റിൽ നിറയൊഴിക്കുന്നത്.

അതേസമയം ഇന്ന് അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഓസ്‌ട്രേലിയയും ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം റൗണ്ടിലെത്തി.
ഓസ്‌ട്രേലിയക്ക് വേണ്ടി എം.ലെക്കിയാണ് ഗോള്‍ നേടിയത്.

രണ്ട് വിജയവും ഒരു തോൽവിയുമായി 6 പോയിന്റുമായി ഫ്രാൻസിന് തുല്യമായാണ് ഓസ്‌ട്രേലിയ നോക്ക് ഔട്ടിലെത്തുന്നത്. ഗോൾ നിലയിൽ വ്യത്യാസം ഉള്ളതിനാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ടീം. ഒരു മത്സരത്തിലും വിജയിക്കാത്ത ഡെന്മാർക്ക് ഒരു സമനിലയോടെ 1 പോയിന്റുമായി ഗ്രൂപ്പിൽ ഏറ്റവും അവസാനക്കാരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button