Qatar

പുറങ്ങ്‌ പ്രവാസി കൂട്ടായ്മ ഖത്തർ ഇഫ്ത്താർ സംഗമം നടത്തി

ഖത്തറിലെ പുറങ്ങ്‌ നിവാസികളുടെ കൂട്ടായ്മയായ പുറങ്ങ്‌ പ്രവാസി കൂട്ടായ്മ ഖത്തർ ഇഫ്ത്താർ സംഗമം നടത്തി. ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്ററാൻറ്റ്ൽ നടന്ന ഇഫ്താർ, പുറങ്ങ്‌ നിവാസികളുടെ സൗഹൃദ സംഗമമായി മാറി. ഡോ: അലി അക്ബർ ഹുദവി റമദാൻ സന്ദേശം നൽകി.

അറഫാത്ത് തയ്യിൽ (AAK MIDDILE EAST QATAR ) ഹസ്നൈൻ (ALOK K SAKSENA ) ഹുസ്സൈൻ (WELLBRED TRANSPORT ) മുസ്തഫൽ ഫൈസി (AL SEDRAH TRADING ) എം. എം. മുഹമ്മദ് വെളിയങ്കോട് (TRABIZZ) എന്നിവർ മുഖ്യതിഥികളായിരുന്നു.

മുഹമ്മദ് ഷബീർ , ഹാഫിസ്‌ പാറയിൽ, കെ. എ. അബ്ദുൽ റഹീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹാരിസ്‌ ബാബു പുറങ്ങ്‌ പരിപാടിക്ക് ആശംസകൾ നൽകി സംസാരിച്ചു. ഷഫീഖ്‌ കടവ്‌ നന്ദിയും പറഞ്ഞു

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button