Qatar

ഒരുമയുടെ പെരുമ വിളിച്ചോതി തൻഖിയ റംസാൻ സംഗമവും അഴീക്കോടൻ നോമ്പ് തുറയും

ദോഹ: ഖത്തർ കെ എം സി സി അഴീക്കോട് മണ്ഡലം തൻഖിയ റംസാൻ സംഗമം മുഴുവൻ പഞ്ചായത്തിലെയും വർധിത കുടുംബ പങ്കാളിത്തം കൊണ്ടും പ്രഭാഷണം കൊണ്ടും ശ്രദ്ധേയമായി.

വകറ റോയൽ പാലസ് റെസ്റ്റോറന്റിൽ മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഷഫീഖ് മാങ്കടവിന്റെ അധ്യക്ഷതയിൽ കെ എം സി സി സംസ്ഥാന സെക്രട്ടറി റയീസ് പെരുമ്പ ഉൽഘാടനം ചെയ്തു
കിഷൻകഞ്ച്‌ കോർദോബ ഡയറക്ടർ ഡോ. സുബൈർ ഹുദവി സമൂഹ നന്മക്ക് സംശുദ്ധ രാഷ്ട്രീയവും ഇന്ത്യൻ ജനതയുടെ നാളയുടെ പ്രതീക്ഷകളെ കുറിച്ചും മനോഹരമായി സംവദിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് മാങ്കടവ് ,ജില്ലാ ഭാരവാഹികളായ ബഷീർ കാട്ടുർ, ഹംസ കുട്ടി വായാട്, ഇബ്രാഹിം പുലിംങ്ങോൽ മണ്ഡലം ഭാരവാഹികളായ അയൂബ് കല്ലികൽ, നജീബ് നാറാത്ത്, ജാഫർ കെ പി തുടങ്ങിയവർ സംസാരിച്ചു ആസിഫ് കാട്ടാമ്പള്ളി, മുഹ്‌സിൻ കെ വി, ഫവാസ് പി പി തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.

വിശിഷ്‌ടാതിഥികളായ ഡോ . സുബൈർ ഹുദവി, റയീസ് പെരുമ്പ, ഷമീർ അസ്ഹരി എന്നിവർക്കുള്ള ഉപഹാരം നൗഷാദ് മാങ്കടവ്, ഷഫീഖ് മാങ്കടവ്, മഷൂദ് മാളിയേക്കൽ എന്നിവർ യഥാക്രമം നൽകി

തൻഖിയ റമസാൻ ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച ക്വിസ്സ്‌ മത്സരത്തിൽ ഒന്ന് രണ്ട് സ്ഥാനക്കാരായ പുഴാതി മേഖലയിലെ മുഹമ്മദ് ശിഹാബ് ,സൈനുൽ ആബിദ് എന്നിവർക്കുള്ള ഉപഹാരം ഡോ . സുബൈർ ഹുദവി നൽകി.

സ്വന്തം കൈപ്പിടിയിൽ മഷൂദ് മാളിയേക്കലിന്റെ മകൾ നിർമിച്ച ഖത്തർ കെഎംസിസിയുടെ ലോഗോ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സംഗമത്തിൽ ഏറ്റുവാങ്ങി.

ഷമീർ അസ്‌ഹരി പ്രാർത്ഥനയും മണ്ഡലം ജനറൽ സെക്രട്ടറി ഷുഹൈബ് കാട്ടാമ്പള്ളി സ്വാഗതവും മണ്ഡലം ട്രഷറർ മഷൂദ് മാളിയേക്കൽ നന്ദിയും പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button