Qatar

ചൊവ്വാഴ്ച മുതൽ ഖലീഫ സ്ട്രീറ്റ് ബസ് ഹബ്ബിൽ നിന്ന് സ്റ്റേഡിയം ബസ്സുകൾ ലഭ്യമാകും

2021 നവംബർ 30 ചൊവ്വാഴ്ച മുതൽ ഫിഫ അറബ് കപ്പ് സ്റ്റേഡിയങ്ങൾക്കും ഖലീഫ സ്ട്രീറ്റ് ബസ് ഹബ്ബിനുമിടയിൽ സ്റ്റേഡിയം എക്സ്പ്രസ് ബസുകൾ ആരാധകർക്കായി സർവീസ് നടത്തും. ഹയാ കാർഡ് (ഫാൻ ഐഡി) ഉടമകൾക്ക് ഈ സേവനം സൗജന്യമായിരിക്കും. 

കിക്ക്-ഓഫിന് 4 മണിക്കൂർ മുമ്പ് മുതൽ അവസാന വിസിൽ കഴിഞ്ഞ് 1.5 മണിക്കൂർ വരെ ബസ്സുകൾ ലഭ്യമാകുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) ട്വിറ്ററിൽ അറിയിച്ചു. 

മത്സര ദിവസങ്ങളിൽ ഖലീഫ സ്ട്രീറ്റ് ബസ് ഹബ്ബിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം എക്സ്പ്രസ് ഹബ്ബിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് നേരിട്ട് ഗതാഗതം സാധ്യമാക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button