LegalQatar

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം: നടപടികൾ ഊർജ്ജിതമാക്കി ഖത്തർ

പരിസ്ഥിതിയെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റികളുമായും സ്വകാര്യ മേഖലയിലെ പങ്കാളികളുമായും ഏകോപിപ്പിച്ച്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം തടയാനുള്ള ശ്രമങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം ഊർജിതമാക്കി.

ഇത് സംബന്ധിച്ച് കമ്പനികളെയും ആളുകളെയും ബോധവത്കരിക്കുന്നതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പെയ്‌നിന് കീഴിൽ 20,000-ലധികം പരിസ്ഥിതി സൗഹൃദ, ബയോഡീഗ്രേഡബിൾ, മൾട്ടി-ഉപയോഗ ബാഗുകൾ വിതരണം ചെയ്തു.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദവും ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവിധ ഗ്രേഡുകളിലുള്ള 15 സ്കൂളുകളും 13 വാണിജ്യ, സേവന സമുച്ചയങ്ങളും ഉൾപ്പെടുന്ന മേഖലകളിൽ കാമ്പയിൻ ബോധവൽക്കരണം നടത്തി.

ഉം സലാൽ മുനിസിപ്പാലിറ്റി, അൽ ഖോർ, അൽ സഖിറ മുനിസിപ്പാലിറ്റി, അൽ ഷമാൽ മുനിസിപ്പാലിറ്റി, റീട്ടെയിൽ ശൃംഖലയായ മോണോപ്രിക്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെ അൽ ദായെൻ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ‘നോ ഫോർ പ്ലാസ്റ്റിക്’ ഡ്രൈവ് ‘ഒരുമിച്ച് സുസ്ഥിര പരിസ്ഥിതിക്ക് വേണ്ടി’ എന്ന മുദ്രാവാക്യം ഉയർത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

2022 നവംബർ 15 മുതലാണ് ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയമം മൂലം നിരോധിച്ചത്. ഷോപ്പിംഗ് സെന്ററുകൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് തീരുമാനം.

എല്ലാ മുനിസിപ്പാലിറ്റികളിലെയും ഹെൽത്ത് മോണിറ്ററിംഗ് ഇൻസ്‌പെക്ടർമാർ പാക്കേജിംഗ് ചരക്കുകളിലെ പ്ലാസ്റ്റിക് ബാഗുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഭക്ഷണശാലകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പരിശോധനാ ഡ്രൈവുകൾ നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button