BusinessQatar

ബിഎംഡബ്ല്യു X5 ഉൾപ്പെടെ സമ്മാനം; മലയാളിയടക്കം വിജയായി ഷോപ്പ് ഖത്തർ ആദ്യ നറുക്കെടുപ്പ് പ്രഖ്യാപിച്ചു

ഖത്തർ ടൂറിസം ഷോപ്പ് ഖത്തർ 2023 ന്റെ ആദ്യ റാഫിൾ ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ചു. ലഗൂണ മാളിൽ നടന്ന നറുക്കെടുപ്പിൽ 10 ഭാഗ്യശാലികൾക്ക് 20,000 റിയാൽ വരെയുള്ള പണവും ഒരു ബിഎംഡബ്ല്യു എക്‌സ് 5 ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവലിലുടനീളം നടക്കുന്ന നറുക്കെടുപ്പിൽ ആദ്യത്തേതാണ് ഈ നറുക്കെടുപ്പ്.

ചെലവഴിക്കുന്ന ഓരോ 200 റിയാലിനും, 2 മില്യണിലധികം മൂല്യമുള്ള മെഗാ സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഷോപ്പർമാർക്ക് അർഹതയുണ്ട്.

അടുത്ത രണ്ട് നറുക്കെടുപ്പുകൾ മാർച്ച് 11 ന് പ്ലേസ് വെൻഡോമിലും മാർച്ച് 18 ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലും രാത്രി 8 മണിക്ക് നടക്കും.

മലയാളിയായ ചിഞ്ചു പുഷ്പാംഗതൻ (33534) QR20,000 റിയാലിന്റെ സമ്മാനം നേടി. ഫിലിപ്പീൻസിലെ മാർക്ക് ഇദ്മിറ്റാസ് (06701), ബ്രസീലിലെ മാർസെൽ ഗിറ്റോംനെൽ (00408) എന്നിവരാണ് 20k റിയാൽ നേടിയ മറ്റു ഭാഗ്യശാലികൾ.

ബംഗ്ലാദേശിൽ നിന്നുള്ള എംഡി അലമീർ (33525) ബിഎംഎക്സ് എക്സ് 5 സ്വന്തമാക്കി.

ഫിലിപ്പീൻസിൽ നിന്നുള്ള ഡയാനസ് ഐസോമെൻ (14751), എലിബോള ഇൻസാംനി, നൈജീരിയ (70023), ഇൽമോർ മിഗുവൽ, ഫിലിപ്പൈൻസ് (72048), മുഹമ്മദ് റാബി, ഈജിപ്ത് (25418), റിയോഫ് അൽ മാരി, ഖത്തർ, (0885) സോപിക്കോ മക്ചാഷെ, ജോർജിയ (02499) എന്നിവരാണ് 10,000 റിയാലിന്റെ വിജയികൾ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button