Qatar

ഖത്തറിൽ മലയാളി ബാലിക സ്‌കൂൾ ബസിനുള്ളിൽ മരണപ്പെട്ടു

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരണപ്പെട്ടു. വക്ര സ്പ്രിംഗ് ഫീൽഡ് കിന്റർഗാർട്ടനിലെ വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബ് (4 വയസ്സ്) ആണ് സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും കുടുംബവുമായി അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു. അകത്ത് കുട്ടിയുടെ സാന്നിധ്യം അറിയാത്തതിനാൽ പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിർത്തിയത്.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാർ കുട്ടിയെ ശ്രദ്ധിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല.

കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ, സൗമ്യ ദമ്പതികളുടെ ഇളയ മകളാണ്. കുട്ടിയുടെ നാലാം പിറന്നാൾ കൂടിയായിരുന്നു ഇന്ന്. സഹോദരി മിഖ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ മൂന്നാം തരം വിദ്യാർത്ഥിനിയാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Related Articles

Back to top button