Qatarsports

പട്ടം പറത്തി സർഫിംഗിലും ലോകകപ്പ് വേദിയായി ഖത്തർ; ജനുവരി 31 മുതൽ ഫുവൈരിത് കൈറ്റ് ബീച്ചിൽ

ഈ വർഷത്തെ വിസിറ്റ് ഖത്തർ GKA (Global Kitesports Association) ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് 2023 – ഖത്തർ എയർവേയ്‌സ് GKA കൈറ്റ് വേൾഡ് ടൂർ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഫുവൈരിത് കൈറ്റ് ബീച്ചിൽ ആരംഭിക്കും.

വലിയ എയർ ട്രിക്കുകൾ, ലൂപ്പുകൾ, ജമ്പുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫ്രീസ്റ്റൈൽ കൈറ്റിംഗിന്റെ പ്രദർശനം കാണുന്നത് സന്ദർശകർക്ക് സൗജന്യമാണ്.

പുരുഷന്മാരുടെ ലോക ഒന്നാം നമ്പർ ജിയാൻമരിയ കൊക്കോലൂട്ടോ, വനിതാ ലോക ഒന്നാം നമ്പർ മിക്കൈലി സോളും ഉൾപ്പെടെ, ലോകത്തിലെ ഏറ്റവും മികച്ച കൈറ്റ്സർഫർമാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഖത്തർ എയർവേയ്‌സ് GKA കൈറ്റ് വേൾഡ് ടൂറിന്റെ ടൈറ്റിൽ പാർട്‌ണറും ഔദ്യോഗിക എയർലൈനുമായി ഖത്തർ എയർവേയ്‌സ് മാറുന്നതോടെ മൂന്ന് വർഷത്തേക്ക് GKA Kite World Tour-ന്റെ ഔദ്യോഗിക ടൂറിസം പങ്കാളിയായി ഖത്തർ ടൂറിസം മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

വിസിറ്റ് ഖത്തർ GKA ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് ഫൈനൽ 2023 ഉം ഈ വർഷാവസാനം ഖത്തറിൽ നടക്കും.

ഫുവൈരിത് കൈറ്റ് ബീച്ച് ഖത്തറിലെ ഏറ്റവും പുതിയ ആകർഷണങ്ങളിൽ ഒന്നാണ്. വരാനിരിക്കുന്ന ആഗോള കൈറ്റ്സർഫിംഗ് ഹോട്ട്‌സ്‌പോട്ടുമാണ് 2022 ഒക്ടോബറിൽ അഥിതികൾക്കായി തുറന്ന റിസോർട്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button