Qatar
താമസസ്ഥലം മാറുന്നതോ വീടൊഴിയുന്നതോ ആയ വ്യക്തികൾ വൈദ്യുതി, വെള്ളം എന്നിവയുടെ അക്കൗണ്ട് തീർപ്പാക്കുന്നതിനായി ഫൈനൽ ക്ലിയറൻസ് അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ)

വീടൊഴിയുന്ന വാടകക്കാർക്ക് ഈ നടപടിക്രമം വളരെ പ്രധാനപ്പെട്ടതാണ്, കാരണം ഇത് വഴി അവസാന റീഡിങ് വരെയുള്ള വൈദ്യുതി, ജല ഉപയോഗം കൃത്യമായി കണക്കാക്കപ്പെടുന്നു.
- കഹ്റമ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്‌സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം.
- അൽ ഹിലാലിലെ മെയിൻ സബ്‌സ്ക്രൈബർ സർവീസസ് ബ്രാഞ്ച് നേരിട്ട് സന്ദർശിച്ചോ ഗവൺമെന്റ് സർവീസ് കോംപ്ലക്സുകളിലെ കഹ്റമ സർവീസ് പോയിന്റുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.
- വൈദ്യുതി, ജല സേവനങ്ങൾ വിച്ഛേദിച്ച ശേഷം അക്കൗണ്ട് ക്ലോസിങ് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി അവസാന മീറ്റർ റീഡിങ് എടുക്കുന്നു.
- ഈ റീഡിങ്ങുകളുടെ അടിസ്ഥാനത്തിലുള്ള കുടിശ്ശിക തുക ഉപഭോക്താവ് അടച്ചുതീർത്ത ശേഷം, ക്ലോസ് ചെയ്ത അക്കൗണ്ടിനായി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
കസ്റ്റമർ ഇടപാടുകൾ ഓൺലൈനായി മാറ്റുന്നതിന്റെ ഭാഗമായാണ് കഹ്റമ ഇത്തരം ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റും മൊബൈൽ ആപ്പും വഴി ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താം.
👉 ഖത്തർ മലയാളീസ് ഗ്രൂപ്പിൽ ഇതുവരെ ജോയിൻ ചെയ്യാത്തവർക്ക് – https://chat.whatsapp.com/K1z0SioYCUMEc5F3V4f1Uj?s=cl&p=a&ilr=1




