Qatar

ഖത്തർ എയർവേയ്സ് ഷാർജ സർവീസുകൾ വീണ്ടും തുടങ്ങുന്നു.

 ദോഹ: ഖത്തർ എയർവേയ്‌സിന്റെ ഷാർജയിലേക്കുള്ള എയർലൈൻ സർവീസുകൾ 2021 ജൂലൈ 1 മുതൽ പുനരാരംഭിക്കും. ഫസ്റ്റ് ക്ലാസിൽ 22 സീറ്റുകളും ഇക്കണോമി ക്ലാസിൽ 232 സീറ്റുകളും അടങ്ങുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് ഖത്തർ എയർവെയ്‌സിന്റെ ഷാർജയിലേക്കുള്ള സർവീസ്.

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ച തിരഞ്ഞു 14:35 ന് പുറപ്പെടുന്ന ഖത്തർ എയർവെയ്‌സ് 16:45 ന് ഷാർജയിൽ എത്തും. ടിക്കറ്റ് നിരക്ക് 1036 ഖത്തർ റിയാൽ. എയർവെയ്‌സിന്റെ പ്രതിദിന വിമാനം ഷാർജയിൽ നിന്ന് 17:55 നാണ് തിരിക്കുക. 18:05ന് ദോഹയിലെത്തും. 1037 ഖത്തർ റിയാലായിരിക്കും ടിക്കറ്റ് തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button