HealthQatar

NCD ദേശീയ STEPwise സർവേയുമായി സഹകരിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

സാംക്രമികേതര രോഗങ്ങൾക്കെതിരായുള്ള (NCDs – (non communicable disease))ദേശീയ STEPwise സർവേ, 2023-ൽ പങ്കെടുക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഖത്തർ നിവാസികളോട് നിർദ്ദേശിച്ചു.

പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) എന്നിവയുടെ സഹകരണത്തോടെ സ്റ്റെപ്പ്വൈസ് സർവേ മെയ് 25നാണ് ആരംഭിച്ചത്. ലോകാരോഗ്യ സംഘടന (WHO) വികസിപ്പിച്ചെടുത്ത ഒരു സ്റ്റാൻഡേർഡ് സർവേയാണിത്.

NCD ദേശീയ STEPwise സർവേ, 2023 ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ PSA, HMC, PHCC അംഗങ്ങൾ വീടുകൾ തോറും സന്ദർശിച്ച് ഫീൽഡ് വർക്കായാണ് നടത്തുന്നത്.

വീട് സന്ദർശന വേളയിൽ വിട്ടുമാറാത്തതും സാംക്രമികമല്ലാത്തതുമായ രോഗങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യാവലി നൽകും. ശാരീരിക അളവുകൾ എടുക്കുകയും മൂത്രത്തിൽ സോഡിയം, ക്രിയാറ്റിനിൻ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയ്ക്കായി മൂത്രത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും.

2020 ലെ ജനസംഖ്യാ സെൻസസ് അടിസ്ഥാനമാക്കി ഗാർഹിക പട്ടികയിൽ നിന്ന് ക്രമരഹിതമായ സാമ്പിൾ തിരഞ്ഞെടുത്ത ശേഷം ഖത്തർ പൗരന്മാരുടെയും ഖത്തറി ഇതര താമസക്കാരുടെയും വീടുകൾ സന്ദർശിച്ചാണ് സർവേ നടത്തുകയെന്ന് മന്ത്രാലയം അറിയിച്ചു. ഈ തിരഞ്ഞെടുത്ത വീടുകളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന 15- 69 വയസ്സുള്ളവരിലാണ് സർവേ നടത്തുക.

“സർവേ നടത്തുന്നതിനായി തിരഞ്ഞെടുത്ത വീടുകളിലെ ഫീൽഡ് വർക്ക് ടീമുകളുടെ സന്ദർശനത്തിൽ പൂർണ്ണമായും സഹകരിക്കാൻ ഞങ്ങൾ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിക്കുന്നു,” മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

നഴ്‌സുമാർ പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു കത്ത് കൈവശം വയ്ക്കുമെന്നും ഏത് അന്വേഷണത്തിനും ആളുകൾക്ക് 16000 എന്ന നമ്പറിൽ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയിൽ നിന്നുള്ള സെൻസസ് എൻയുമറേറ്റർമാരും തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചിട്ടുണ്ട്. എന്തെങ്കിലും വ്യക്തതയ്ക്കായി ആളുകൾക്ക് 8000800 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

NCD-കൾക്കായുള്ള ദേശീയ STEPwise സർവേ, 2023-ന്റെ ഫലങ്ങൾ ഫലപ്രദമായ ആരോഗ്യ പദ്ധതിയും നയങ്ങളും ക്രമീകരിക്കുന്നതിനുള്ള ഒരു അടിസ്ഥാന ഡാറ്റാബേസ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്.

2023 2012-ലെ സർവേയുടെ തുടർച്ചയാണിത്. വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളെക്കുറിച്ചുള്ള ഒരു ഡാറ്റാബേസ് നൽകുന്നതിനു പുറമേ, പുകയില ഉപയോഗം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അനാരോഗ്യകരമായ ആഹാരം, പൊണ്ണത്തടി, രക്തസമ്മർദ്ദം, രക്തത്തിലെ വർധിച്ച ഗ്ലൂക്കോസ്, കൊഴുപ്പ് വർദ്ധന തുടങ്ങിയ അനുബന്ധ അപകടസാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും ഇത് നൽകും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button